image

18 Jan 2026 6:47 PM IST

Tech News

Gmail Address Editing:ഇനി ഇമെയില്‍ വിലാസം എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം. ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

MyFin Desk

Gmail Address Editing:ഇനി ഇമെയില്‍ വിലാസം എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം. ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു
X

Summary

2026 ജനുവരി 17 മുതല്‍ ഈ സൗകര്യം ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങി


പഴയ ജിമെയില്‍ ഐഡി മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഗൂഗിള്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. @gmail.com-ന് മുന്നിലുള്ള ആദ്യ ഭാഗം ഇനി ഉപയോക്താക്കള്‍ക്ക് നേരിട്ട് എഡിറ്റ് ചെയ്യാം. 2026 ജനുവരി 17 മുതല്‍ ഈ സൗകര്യം ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങി. ജിമെയിലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രാഥമിക ഇമെയില്‍ വിലാസം മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നത്. ഇതോടെ പുതിയൊരു ഇമെയില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പകരം നിലവിലുള്ള വിലാസം തന്നെ പരിഷ്‌കരിക്കാന്‍ സാധിക്കും.

ഇമെയില്‍ വിലാസം മാറ്റുമ്പോള്‍ പഴയ സന്ദേശങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, ഡ്രൈവ് ഫയലുകള്‍ എന്നിവ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കുന്നു. ഉപഭോക്താവിന്റെ വിവരങ്ങളെല്ലാം സുരക്ഷിതമായി പുതിയ വിലാസത്തിലേക്ക് മാറ്റപ്പെടും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. പഴയ വിലാസം മാറ്റുന്നതോടെ കൂടുതല്‍ പ്രൊഫഷണലായ ഇമെയില്‍ ഐഡികള്‍ സ്വന്തമാക്കാന്‍ ഇത് ലക്ഷക്കണക്കിന് ആളുകളെ സഹായിക്കും.

നിയന്ത്രണങ്ങള്‍

ഈ സൗകര്യത്തിന് ഗൂഗിള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തവണ ഇമെയില്‍ വിലാസം മാറ്റിക്കഴിഞ്ഞാല്‍ പിന്നീട് അടുത്ത ഒരു വര്‍ഷത്തേക്ക് മാറ്റം വരുത്താന്‍ സാധിക്കില്ല. കൂടാതെ, ഒരു അക്കൗണ്ടിന്റെ ആയുഷ്‌കാലത്ത് പരമാവധി മൂന്ന് തവണ മാത്രമേ ഇത്തരത്തില്‍ വിലാസം തിരുത്താന്‍ അനുവാദമുള്ളൂ. അതിനാല്‍ പുതിയ വിലാസം തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.