image

30 Jan 2023 6:27 AM GMT

Technology

ഗൂഗിളിന്റെ ആയുസ് ഇനി രണ്ട് വര്‍ഷം മാത്രമോ? മുന്നറിയിപ്പുമായി ജിമെയില്‍ സൃഷ്ടാവ്

MyFin Desk

google gmail creator paul buchheit
X

Summary

  • സെര്‍ച്ച് എഞ്ചിനില്‍ പുതിയ ചാറ്റ് ബോട്ട് കൂടി ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.


വരുന്ന രണ്ട് വര്‍ഷത്തിനകം ചാറ്റ് ജിപിറ്റി ഗൂഗിളിനെ തകര്‍ക്കുമെന്ന് ജിമെയില്‍ സൃഷ്ടാവ് പോള്‍ ബുച്ചെയ്റ്റ്. ഗൂഗിളിന്റെ ഏറ്റവും വലിയ വരുമാന ശ്രോതസ്സായ സെര്‍ച്ചിംഗിന് ചാറ്റ് ജിപിറ്റി പകരമായേക്കുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെര്‍ച്ച് എഞ്ചിനില്‍ പുതിയ ചാറ്റ് ബോട്ട് കൂടി ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ അറിയിച്ച് ഏതാനും ദിവസത്തിനകമാണ് ബുച്ചെയ്റ്റ് തന്റെ വീക്ഷണവും പങ്കുവെച്ചിരിക്കുന്നത്.

ജെനറേറ്റീവ് പ്രീ ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ (OpenAI) എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.

കംപ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത. അതു തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും. കുട്ടി പറയുന്നപോലെ പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ചാറ്റ് ജിപിടിക്ക് മടിയില്ല.

വളരെ പ്രൊഫഷണലായ രീതിയിലും മറുപടി നല്‍കും. എങ്ങനെ ചോദിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ഉത്തരം വരുന്നതും. അതായത് നമ്മളെപ്പോലെ സംസാരിക്കുമ്പോഴാണല്ലോ, സംഭാഷണം അതിന്റെ പൂര്‍ണതയിലെത്തുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം പോര എന്നുണ്ടെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജിപിടി അവസരം നല്‍കുന്നു.