image

26 Feb 2026 4:35 PM IST

Tech News

ജീവനക്കാരെ ഹാപ്പിയാക്കി ഗൂഗിളും ആപ്പിളും, സാംസങ് പിന്നില്‍

MyFin Desk

ജീവനക്കാരെ ഹാപ്പിയാക്കി ഗൂഗിളും ആപ്പിളും, സാംസങ് പിന്നില്‍
X

Summary

ജീവനക്കാർ ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്നത് എവിടെ? ജീവനക്കാരില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ കമ്പനികളുടെ പട്ടികയുമായി ബ്ലൈൻഡ്.


ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളൊരുക്കുന്ന കമ്പനികളില്‍ ടെക് ഭീന്മാരായ എന്‍വിഡിയയും ഗൂഗിളും മുന്നിലെന്ന് റിപ്പോര്‍ട്ട്. തൊട്ടുപിന്നില്‍ തന്നെ ആപ്പിളും ഇടംപിടിച്ചിട്ടുണ്ട്.നെറ്റ്‌വര്‍ക്കിങ്ങ് പ്ലാറ്റ്‌ഫോമായ ബ്ലൈന്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവനക്കാരില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളുടെയും ഏറ്റവും കുറവ് റേറ്റിങ്ങ് ലഭിച്ച കമ്പനികളുടെയും പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പിന്നിൽ സാംസങ്

ജീവനക്കാരെ സംതൃപ്തിപ്പെടുത്തുന്നതില്‍ ആപ്പിളും ഗൂഗിളും മുന്നില്‍ നില്‍ക്കുമ്പോള്‍ സാംസങ്ങിന്റെ സ്ഥാനം വളരെ പിന്നിലാണ്. അംഗീകൃത ജീവനക്കാര്‍ക്ക് അവരുടെ കരിയര്‍ പാതകള്‍, ജോലിയിടങ്ങളിലെ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന പ്രൊഫഷണല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമാണ് ബ്ലൈന്‍ഡ്.

2025 വരെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ സമര്‍പ്പിച്ച 40,686 അവലോകനങ്ങളാണ് പട്ടിക തയ്യാറാക്കാന്‍ ഉപയോഗിച്ചത്. ജീവനക്കാരുടെ മൊത്തത്തിലുള്ള സംതൃപ്തി, കരിയര്‍ വളര്‍ച്ച, ജോലി-ജീവിത സന്തുലിതാവസ്ഥ, നഷ്ടപരിഹാരവും ആനുകൂല്യങ്ങളും, കമ്പനി സംസ്‌കാരം, മാനേജ്മെന്റിലുള്ള വിശ്വാസം എന്നിവയുള്‍പ്പെടെ ഒന്നിലധികം മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ജീവനക്കാര്‍ അവരുടെ തൊഴിലുടമകളെ വിലയിരുത്തുന്നത്.