image

7 Nov 2025 12:06 PM IST

Tech News

ഗൂഗിൾ മാപ്പ് ഇനി വഴി തെറ്റിക്കില്ല; തകർപ്പൻ ഫീച്ചറുകൾ

MyFin Desk

google maps will no longer lead you astray, groundbreaking features
X

Summary

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതുവർഷം 10 പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ്


ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഒട്ടേറെ പുതിയ സേവനങ്ങളുമായി ഗൂഗിൾ മാപ്പ്സ്. പുതുവർഷം ഉപഭോക്താക്കൾക്കായി 10 പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും. തത്സമയ ട്രാഫിക് അലേർട്ടുകൾ മുതൽ ഫ്ലൈഓവറുകൾ എത്തുമ്പോഴുള്ള പ്രാദേശിക വോയ്‌സ് ഗൈഡൻസ് വരെ ഇതിൽ ഉൾപ്പെടും. ജെമിനി സേവനങ്ങൾ, ട്രാഫിക് അലേർട്ടുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ ഗൂഗിൾ മാപ് ഉപയോഗിക്കുന്നവർക്ക് സഹായകരമാകും.

മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവയുൾപ്പെടെ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ എല്ലാം ഗൂഗിൾ മാപ്പിൻ്റെ ന്യൂജെൻ സേവനങ്ങൾ ലഭ്യമാകും. സ്ഥിരം പോകുന്ന വഴികൾ അടച്ചിട്ടുണ്ടെങ്കിലോ, അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലോ തത്സമയ അപ്‌ഡേറ്റുകൾ മാപ്പിൽ ലഭ്യമാകും. ഇതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ഗൂഗിൾ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ അടുത്തുള്ള വിശ്രമമുറികൾ, ഭക്ഷണശാലകൾ, പെട്രോൾ സ്റ്റേഷനുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാകും.

.ഇരുചക്ര വാഹന യാത്രക്കാർക്കും സഹായകരമായ ഒട്ടേറെ ഫീച്ചർ ഗൂഗിൾ മാപ്പ് അവതരിപ്പിക്കുന്നുണ്ട്. ഒമ്പത് പ്രാദേശിക ഭാഷകളിൽ ഗൂഗിൾ മാപ്‌സ് വ്യക്തമായ വോയ്‌സ് ഗൈഡൻസ് നൽകും. ട്രാവൽ പ്ലാൻ എളുപ്പമാക്കുന്ന ഫീച്ചറുകളുമുണ്ട്.