image

17 May 2023 6:41 AM GMT

Technology

രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജി-മെയ്ല്‍ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍

MyFin Desk

google remove gmail account
X

Summary

  • ആക്ടീവല്ലാത്ത യൂസര്‍മാര്‍ക്ക് പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ ഇനിയും സമയമുണ്ട്.
  • ട്വിറ്ററും സമാനമായ പ്രസ്താവനയുമായി കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു
  • സജീവമല്ലാത്ത അക്കൗണ്ടുകളില്‍ സ്റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന ഡാറ്റ മായ്ക്കപ്പെടുമെന്ന ഒരു നയം മുമ്പ് ഗൂഗിളിന് ഉണ്ടായിരുന്നു


ജി-മെയ്ല്‍ ഉള്‍പ്പെടെ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്തതോ ലോഗിന്‍ ചെയ്യാത്തതോ ആയ എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളും അവയിലെ കണ്ടന്റും ഗൂഗിള്‍ നീക്കം ചെയ്യും.

ജി-മെയ്ല്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്യുമെന്റ്‌സ് (GoogleDocs) യുട്യൂബ് എന്നിവയിലെ സജീവമല്ലാത്ത കണ്ടന്റുകളും അക്കൗണ്ടുകളുമാണ് ഗൂഗിള്‍ നീക്കം ചെയ്യാനൊരുങ്ങുന്നത്. ഡിലീറ്റ് ചെയ്യപ്പെടുന്ന ജി-മെയ്ല്‍ അഡ്രസ്സുകള്‍ പുനരുപയോഗത്തിന് ലഭ്യമാകില്ല.

ഹാക്കിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണി തടയുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഗൂഗിള്‍ ഈ തീരുമാനം സ്വീകരിച്ചത്.

സ്‌കൂളുകള്‍, ബിസിനസ്സുകള്‍ പോലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യില്ലെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷമായി സജീവമല്ലാത്ത അക്കൗണ്ടുകളില്‍ സ്റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന ഡാറ്റ മായ്ക്കപ്പെടുമെന്ന ഒരു നയം മുമ്പ് ഗൂഗിളിന് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ (delete) പോവുകയാണ് ഗൂഗിള്‍.

സജീവമല്ലാത്ത അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതുള്‍പ്പെടെവ വിശദമാക്കുന്ന പുതിയ നയം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്നതായി ഗൂഗിള്‍ അറിയിച്ചു.

എന്നാല്‍, പുതിയ നയം ഈ വര്‍ഷം ഡിസംബര്‍ വരെ നടപ്പിലാക്കില്ല. അതിനാല്‍ രണ്ട് വര്‍ഷമായി ആക്ടീവല്ലാത്ത യൂസര്‍മാര്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ (retrieve) ഇനിയും സമയമുണ്ട്.

ട്വിറ്ററും സമാനമായ പ്രസ്താവനയുമായി കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റിലൂടെ അറിയിച്ചിരുന്നു.