image

8 Jan 2024 12:30 PM GMT

Tech News

ഗൂഗിൾ ക്രോം ബ്രൗസറിൽ ഇനി 'ട്രാക്കിങ് പ്രൊട്ടക്ഷൻ'

MyFin Desk

google chrome browser now tracking protection
X

Summary

  • 2024 അവസാനത്തോടെ കുക്കീസ് നിർത്തലാക്കാൻ ഗൂഗിൾ ലക്ഷ്യമിടുന്നു
  • ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ സ്വകാര്യ വൽക്കരിക്കപ്പെടും
  • പേജ് ലോഡിങ് സമയം കുറയ്ക്കുന്നതിനും സഹായിക്കുന്നു


മൂന്നാം കക്ഷി വെബ്സൈറ്റുകളിൽ നിന്നുള്ള കുക്കീസ് തടയുന്നതിനായി ഗൂഗിൾ 'ട്രാക്കിങ് പ്രൊട്ടക്ഷൻ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. വെബ്സൈറ്റുകൾ തമ്മിലുള്ള ട്രാക്കിങ് തടയുന്ന ഈ ഫീച്ചർ ജനുവരി 4 മുതൽ വിൻഡോസ്, മാക്, ലിനക്സ്, ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ 30 ദശലക്ഷം ക്രോം ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും പകരം ഗൂഗിൾ ക്രോം ബ്രൗസറിൽ ഉപയോക്താക്കൾക്ക് വേണ്ടി 'ട്രാക്കിങ് പ്രൊട്ടക്ഷൻ' എന്ന പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാക്കുകായും ചെയ്തു.

മൂന്നാം കക്ഷി കുക്കീസ് യാന്ത്രികമായി തടയുകയും, മറ്റു വെബ്സൈറ്റുകൾ ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നത് തടയുകയും ചെയ്യുന്നതാണ് ഈ ഫീച്ചർ. ഇതിലൂടെ ഇന്റർനെറ്റ് കുക്കീസ് നിർത്തലാക്കും. ബ്രൗസിങ് രീതികളും വെബ്സൈറ്റുകളിലെ ഇഷ്ടങ്ങളും ട്രാക്ക് ചെയ്യുന്ന ചെറിയ ഡാറ്റാ ഫയലുകളാണ് കുക്കീസ്. ഇവ പ്രധാനമായും ഉപയോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വ്യക്തിഗത പരസ്യങ്ങളും ഉൽപ്പന്നങ്ങളും കാണിക്കാൻ ഉപയോഗിക്കുന്നു. ഗൂഗിൾ ഹോസ്റ്റ് ചെയ്യുന്ന മൂന്നാം കക്ഷി വെബ്സൈറ്റുകളിലെ കുക്കീസുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യാനും ബ്രൗസർ വേഗത കുറയ്ക്കാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഗൂഗിൾ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ കുക്കീസ് നിർത്തലാക്കാൻ തീരുമാനിച്ചത്. പരിമിതമായ ശതമാനം ക്രോം ഉപയോക്താക്കൾക്കിടയിൽ നിയന്ത്രിത വിന്യാസത്തോടെയാണ് ഗൂഗിളിന്റെ 'ട്രാക്കിംഗ് പ്രൊട്ടക്ഷൻ' ആരംഭിക്കുന്നത്. മൂന്നാം കക്ഷി കുക്കികൾ ഇല്ലാത്ത ഒരു ഓൺലൈൻ പരിതസ്ഥിതിക്ക് വേണ്ടിയുള്ള അവരുടെ സന്നദ്ധത അളക്കാനും വിലയിരുത്താനും ഡവലപ്പർമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കമ്പനിയുടെ ജാഗ്രതാപരമായ സമീപനത്തിന് ഊന്നൽ നൽകി കൊണ്ട്, "ക്രോമിലെ മൂന്നാം കക്ഷി കുക്കികൾ ഘട്ടംഘട്ടമായി നിർത്തുന്നതിന് ഞങ്ങൾ ഉത്തരവാദിത്തമുള്ള സമീപനമാണ് സ്വീകരിക്കുന്നത്, എന്ന് ഗൂഗിൾ പ്രൈവസി സാൻഡ്‌ ബോക്‌സിന്റെ വൈസ് പ്രസിഡന്റ് ആന്റണി ഷാവേസ് പറഞ്ഞു. പ്രധാന ഉപയോഗ സൈറ്റുകൾക്കായി ഞങ്ങൾ പുതിയ ടൂളുകൾ നിർമ്മിച്ചിട്ടുണ്ട്, കൂടാതെ പരിവർത്തനം നടത്താൻ ഡവലപ്പർമാർക്ക് സമയം നൽകുകയും ചെയ്തു.' 'ട്രാക്കിംഗ് പ്രൊട്ടക്ഷൻ' ടെസ്റ്റിന്റെ പ്രഖ്യാപന വേളയിൽ ഷാവേസ് കൂടുതൽ വിശദീകരിച്ചു.

എല്ലാ ക്രോം ഉപയോക്താക്കൾക്കും 2024 അവസാനത്തോടെ കുക്കീസ് നിർത്തലാക്കാൻ ഗൂഗിൾ ലക്ഷ്യമിടുന്നു. എന്നാൽ പരസ്യം പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായതിനാൽ കുക്കീസ് പൂർണമായും ഒഴിവാക്കാൻ കഴിയില്ല. കുക്കീസ് പൂർണമായും ഒഴിവാക്കാതെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും പ്രസക്തമായ പരസ്യങ്ങൾ കാണിക്കുകയും ചെയ്യുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. പ്രസക്തമായ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോക്താക്കളുടെ ഏറ്റവും പുതിയ ക്രോം ബ്രൗസിങ് അടിസ്ഥാനമാക്കി ഇഷ്ട വിഷയങ്ങൾ അല്ലെങ്കിൽ 'ടോപിക്സുകൾ' നൽകുന്നതാണ് ആഡ് ടോപിക്സ് ഇത് മുഘേന ഉപയോക്താക്കളുടെ ബ്രൗസിങ് ശീലങ്ങൾ അടിസ്ഥാനമാക്കി കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ ലഭിക്കും.

പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ സ്വകാര്യ വൽക്കരിക്കപ്പെടുകയും, കുക്കീസുകൾ കുറയ്ക്കുന്നത് ബ്രൗസർ വേഗത വർദ്ധിപ്പിക്കുന്നതിനും, പേജ് ലോഡിങ് സമയം കുറയ്ക്കുന്നതിനും സഹായിക്കുന്നു.