image

5 Dec 2023 11:33 AM GMT

Tech News

യുട്യുബറിൽ നിന്നും തട്ടിക്കൊണ്ടു പോകൽ വരെ; അനുപമ വന്ന വഴി

Karthika Ravindran

from youtube to kidnapping, anupamas journey
X

Summary

  • സെലിബ്രിറ്റി ഫാഷനെ കുറിച്ചുള്ള അനുപമയുടെ ചാനലിന് അഞ്ചു ലക്ഷം ഫോളോവെർസ്
  • യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണ്
  • മറ്റുള്ളവരുടെ പകർപ്പാവകാശം ലംഘിക്കുന്ന കണ്ടന്റ് അപ്‌ലോഡ് ചെയ്യരുത്


ഓയൂരിൽ നിന്ന് കഴിഞ്ഞാഴ്ച കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയായ അനുപമയ്ക്ക് യൂട്യൂബിൽ നിന്ന് മാസം ലക്ഷകണക്കിന് രൂപയുടെ വരുമാനമുണ്ടായിരുന്നു. എന്നാൽ റീ യൂസ്ഡ് കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജൂലൈയിൽ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലയ്ക്കുകയും, അനുപമ പണത്തിനു വേണ്ടി മാതാപിതാക്കളുടെ തട്ടിക്കൊണ്ട് പോകൽ പ്ലാനിൽ പങ്കാളിയാകുകയും ചെയ്തു എന്നാണ് പൊലീസിന്റെ നിഗമനം. സെലിബ്രിറ്റി ഫാഷനെ കുറിച്ചുള്ള അനുപമയുടെ യൂട്യൂബ് ചാനലിന് അഞ്ചു ലക്ഷം ഫോള്ളോവെർസും മൂന്ന് ലക്ഷം തൊട്ട് അഞ്ചു ലക്ഷം രൂപ വരെ വരുമാനവും ഉണ്ടായിരുന്നു.

ഇന്ത്യയിൽ ഇന്ന് ധാരാളം വ്യക്തികൾ യൂട്യൂബ് മുതലായ സോഷ്യൽ മീഡിയകളിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്. എന്നിരുന്നാലും, യൂട്യൂബ് വരുമാനത്തെ ഒരു ഏക വരുമാന സ്രോതസ്സായി ആശ്രയിക്കുന്നത് അപകടകരമാണ്. നിങ്ങളുടെ ഇഎംഐ (EMI) കൂടാതെ മറ്റ്‌ പ്രാഥമിക ആവശ്യങ്ങൾക്കായി ഈ വരുമാനത്തെ ആശ്രയിക്കാൻ സാധിക്കുകയില്ല. കാരണം യൂട്യൂബിന്റെ മോണറ്റൈസേഷൻ പോളിസികളിൽ നിരന്തര മാറ്റങ്ങളും, അപ്ഡേഷനുകളും സംഭവിക്കാറുണ്ട്. കൂടാതെ കണ്ടന്റ് ട്രെൻഡുകൾ, കാഴ്ചക്കാരുടെ താൽപര്യങ്ങൾ, യൂട്യൂബ് അൽഗോരിതം എന്നിവയിലെ മാറ്റങ്ങൾ കാരണം ഈ വരുമാനത്തെ കുറിച്ച് പ്രവചിക്കാനോ, ഇത് ഒരു സ്ഥിരമായ വരുമാന സ്രോതസ്സ് ആയി നിലനിർത്താനോ ബുദ്ധിമുട്ടാണ്.

യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പണം സമ്പാദിക്കുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ചാനൽ മോണറ്റൈസേഷൻ. എന്നാൽ, ചില കാരണങ്ങളാൽ ചാനലുകൾ ഡീമോണറ്റൈസ് ചെയ്യപ്പെടാം, അതായത് പരസ്യങ്ങൾ കാണിക്കാനും അതിലൂടെ വരുമാനം നേടാനും കഴിയാതാകും. എന്നാൽ നിങ്ങളുടെ ചാനൽ ഡീമോണറ്റൈസ് ചെയ്യപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും വീണ്ടും മോണറ്റൈസ് ചെയ്യാൻ ഉള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനും സാധിക്കും.

ഡീമോണറ്റൈസ് ചെയ്യപ്പെടുന്നതിന്റെ കാരണങ്ങൾ

1 ) കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻ ലംഘനം: യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിക്കുന്ന കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നത് ചാനൽ ഡീമോണറ്റൈസ് ചെയ്യപ്പെടുന്നതിന് കാരണമാകും. ഇതിൽ സെൻസിറ്റീവ് കൂടാതെ അക്രമകാരമായ കണ്ടന്റ്, വ്യാജ വാർത്തകൾ, സ്പാം പോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.

2 ) പകർപ്പാവകാശ ലംഘനം (copy right issues): മറ്റുള്ളവരുടെ പകർപ്പാവകാശം ലംഘിക്കുന്ന കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നത് ഡീമോണറ്റൈസേഷന് കാരണമാകും. ഇതിൽ സംഗീതം, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.

3) ആവർത്തിച്ച കോപ്പിറൈറ്റ് പരാതികൾ: ഒരു ചാനലിനെതിരെ നിരന്തരം കോപ്പിറൈറ്റ് പരാതികൾ ഉണ്ടാകുകയാണെങ്കിൽ, യൂട്യൂബ് ചാനൽ ഡീമോണറ്റൈസ് ചെയ്യാൻ തീരുമാനിക്കാം.

4) ആവർത്തിച്ച കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനങ്ങൾ: ഒരു ചാനലിന്റെ പോസ്റ്റുകൾ ആവർത്തിച്ച് ഫേസ്ബുക്കിന്റെ കമ്മ്യൂണി സ്റ്റാൻഡേർഡുകൾ ലംഘിക്കുകയാണെങ്കിൽ, യൂട്യൂബിന് ചാനൽ ഡീമോണറ്റൈസ് ചെയ്യാൻ തീരുമാനിക്കാം. നിങ്ങളുടെ വീഡിയോകളിൽ അക്രമം, അശ്ലീലത, വെറുപ്പുളവാകുന്നതായ ആയ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ചാനൽ ഡീമോണറ്റൈസ് ചെയ്യപ്പെടാം.


വീണ്ടും മോണറ്റൈസ് ചെയ്യാനുള്ള വഴി

1. കോപ്പിറൈറ്റ് പരാതികൾ പരിഹരിക്കുക.

ഒരു വീഡിയോയ്‌ക്കെതിരെ കോപ്പിറൈറ്റ് പരാതി ഉണ്ടായാൽ, യൂട്യൂബ് നിങ്ങൾക്ക് ഒരു കൗണ്ടർ നോട്ടീസ് സമർപ്പിക്കാനുള്ള അവസരം നൽകും. കൗണ്ടർ നോട്ടീസ് സമർപ്പിക്കുകയും കോപ്പിറൈറ്റ് പരാതി പരിഹരിക്കപ്പെടുകയും ചെയ്താൽ, വീഡിയോ വീണ്ടും മോണറ്റൈസ് ചെയ്യപ്പെടാം.

2. കമ്മ്യൂണിറ്റി ഗൈഡ്‌ലൈനുകൾ പാലിക്കുക:

യൂട്യൂബിന്റെയോ ഫേസ്ബുക്കിന്റെയോ കമ്മ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിക്കുന്ന കണ്ടന്റ് റിമൂവ് ചെയുകയും മുന്നോട്ട് ഇത്തരം കണ്ടെന്റുകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയുക. മറ്റുള്ളവരുടെ പകർപ്പാവകാശം ലംഘിക്കുന്ന കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. സ്വന്തം കണ്ടന്റ് മാത്രം അപ്‌ലോഡ് ചെയ്യുക.

3. യൂട്യൂബിൽ ഡീമോണറ്റൈസ് അപ്പീൽ ചെയ്യുക:

ലംഘനങ്ങൾ നീക്കം ചെയ്ത ശേഷം, ഡീമോണറ്റൈസേഷൻ തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യാം. YouTube സ്റ്റുഡിയോയിലെ മോണറ്റൈസേഷൻ പേജിൽ പോയി "അപ്പീൽ" ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ ചാനൽ മോണറ്റൈസ് ചെയ്യേണ്ടതിന്റെ കാരണങ്ങൾ വിശദീകരിക്കുകയും തെളിവുകൾ നൽകുകയും ചെയ്യുക.

4. ഫേസ്ബുക്ക് റിവ്യൂ പ്രോസസ് പാലിക്കുക:

ഫേസ്ബുക്ക് ചാനൽ റീമോണറ്റൈസ് ചെയ്യാൻ അപേക്ഷിക്കുന്നതിന്, ഫേസ്ബുക്ക് റിവ്യൂ പ്രോസസ് പാലിക്കേണ്ടതുണ്ട്. ഈ പ്രോസസിൽ, നിങ്ങളുടെ ചാനലിന്റെ കണ്ടന്റ് ഫേസ്ബുക്ക് അവലോകനം ചെയ്യുകയും അത് മോണറ്റൈസേഷന് അനുയോജ്യമാണെന്ന് കണ്ടെത്തിയാൽ, ചാനൽ വീണ്ടും മോണറ്റൈസ് ചെയ്യപ്പെടും.

ഈ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകൾ വീണ്ടും മോണറ്റൈസ് ചെയ്യാനും വീണ്ടും പരസ്യങ്ങളിൽ നിന്ന് വരുമാനം നേടാനും കഴിയും. കൂടാതെ മോണറ്റൈസ് പ്രക്രിയയിൽ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, യൂട്യൂബ്, ഫേസ്ബുക് കസ്റ്റമർ കെയർ സഹായം തേടാൻ മടിക്കരുത്. ഈ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും അവർക്ക് നിങ്ങളെ സഹായിക്കാനും, വിലപ്പെട്ട മാർഗ്ഗനിർദേശങ്ങളും സഹായവും നൽകാനും കഴിയും.