image

18 March 2024 11:34 AM GMT

Tech News

യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്

MyFin Desk

യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്
X

Summary

  • 2022-23ൽ കയറ്റുമതി 10.95 ബില്യൺ ഡോളറിലെത്തി
  • മൊത്തത്തിലുള്ള സ്‌മാർട്ട്‌ഫോൺ ഉൽപ്പാദനം ഉയർന്നത് കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിച്ചു
  • പിഎൽഐ പദ്ധതിയും ആപ്പിളിൻ്റെ ആഭ്യന്തര ഉൽപ്പാദനം എന്നിവ ഇന്ത്യയെ പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി


വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 998 മില്യൺ ഡോളറിൽ നിന്ന് 3.53 ബില്യൺ ഡോളറായി ഉയർന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2 ശതമാനത്തിൽ നിന്ന് 7.76 ശതമാനമായി വിപണി വിഹിതം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതോടെ ഇന്ത്യ യുഎസിലേക്കുള്ള മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ കയറ്റുമതിക്കാരനായി മാറി.

മൊത്തത്തിലുള്ള സ്‌മാർട്ട്‌ഫോൺ ഉൽപ്പാദനം ഉയർന്നത് കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിച്ചു. പിഎൽഐ പദ്ധതിയും ആപ്പിൾ പോലുള്ള ഫോൺ നിർമ്മാതാക്കളുടെ ആഭ്യന്തര ഉൽപ്പാദനവും ഇന്ത്യയെ പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റി.

2022-23ൽ കയറ്റുമതി 10.95 ബില്യൺ ഡോളറിലെത്തിയപ്പോൾ സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യൻ കയറ്റുമതി ബാസ്‌ക്കറ്റിൽ സാന്നിധ്യം രേഖപ്പെടുത്താൻ തുടങ്ങി. തുടർന്നുള്ള മുന്നേറ്റത്തോടെ, 2023-24 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ കയറ്റുമതി 10.5 ബില്യൺ യുഎസ് ഡോളറിലെത്തി.

അതെസമയം ഈ സാമ്പത്തിക വർഷത്തെ ഒമ്പത് മാസ കാലയളവിൽ യുഎസിലേക്കുള്ള മറ്റ് രണ്ട് പ്രധാന സ്മാർട്ട്‌ഫോൺ കയറ്റുമതിക്കാർ ആയ ചൈനയുടെയും വിയറ്റ്നാമിൻ്റെയും വിഹിതം കുറഞ്ഞതായി രേഖപ്പെടുത്തി.

ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ചൈന യുഎസ് വിപണിയിലേക്ക് 35.1 ബില്യൺ ഡോളർ മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്തു, കഴിഞ്ഞ വർഷം ഇത് 38.26 ബില്യൺ ഡോളറായിരുന്നു. വിയറ്റ്നാമിൻ്റെ കയറ്റുമതി 9.36 ബില്യൺ ഡോളറിൽ നിന്ന് 5.47 ബില്യൺ ഡോളറായി കുറഞ്ഞു.

അവലോകന കാലയളവിൽ അമേരിക്കയിലേക്കുള്ള ദക്ഷിണ കൊറിയയുടെ കയറ്റുമതി 432 മില്യൺ ഡോളറിൽ നിന്ന് 858 മില്യൺ ഡോളറായി ഉയർന്നപ്പോൾ ഹോങ്കോങ്ങിൻ്റെ വിൽപ്പന 2022-23 ഏപ്രിൽ-ഡിസംബർ കാലയളവിൽ 132 മില്യൺ ഡോളറിൽ നിന്ന് 112 മില്യൺ ഡോളറായി കുറഞ്ഞു.

പ്രൊഡക്ട് ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയുടെ പ്രഖ്യാപനത്തിനും യുഎസ് ആസ്ഥാനമായുള്ള ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിൻ്റെ ആഭ്യന്തര ഉൽപ്പാദനത്തിലേക്കുള്ള പ്രവേശനത്തിനും ശേഷം, ഇന്ത്യ സ്മാർട്ട്ഫോണുകളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമായി ഉയർന്നു.