image

21 Dec 2025 3:03 PM IST

Tech News

ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ കുതിച്ച് ഇന്ത്യ. നേട്ടത്തിന് ചുക്കാന്‍ പിടിച്ച് സ്മാര്‍ട്ട്‌ഫോണ്‍

MyFin Desk

iphone 16 series with new technologies
X

Summary

ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയില്‍ 38 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്.


ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയില്‍ 38 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഇക്കാലയളവില്‍ 3,100 കോടി ഡോളറിന്റെ 2.78 ലക്ഷം കോടി രൂപ ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ കയറ്റി അയച്ചതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു.

മൂല്യത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും കയറ്റുമതി വളര്‍ച്ചയില്‍ ഒന്നാമതാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍. ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ 60 ശതമാനംവരെ സ്മാര്‍ട്ട്‌ഫോണുകളാണ്. 1.68 ലക്ഷം കോടി രൂപയുടെ സ്മര്‍ട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്. ഉത്പാദന അനുബന്ധ ഇളവു പദ്ധതി തുടങ്ങിയശേഷമാണ് രാജ്യത്തുനിന്ന് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഉയരാന്‍ തുടങ്ങിയത്.

ഇതില്‍ത്തന്നെ 1.25 ലക്ഷം കോടി രൂപ നേട്ടമാണ് ആപ്പിള്‍ സ്വന്തമാക്കിയത്. കയറ്റുമതിയില്‍ 7,970 കോടി ഡോളറുമായി എന്‍ജിനിയറിങ് ഉത്പന്നങ്ങളാണ് മുന്നിലുള്ളത്.