18 Jan 2026 5:05 PM IST
Lava Blaze Duo 3:പുതിയ അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി ലാവ. ജനുവരി 19 ന് ഇന്ത്യന്‍ വിപണിയിലെത്തും
MyFin Desk
Summary
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ ലാവ ബ്ലേസ് ഡ്യുവോ 3 ഫോണിന്റെ ഡിസൈന്‍ കമ്പനി പുറത്തുവിട്ടു
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ പുതിയ അഫോര്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുന്നു. ലാവ ബ്ലേസ് ഡ്യുവോ 3 (Lava Blaze Duo 3) എന്നാണ് ഈ ഫോണിന്റെ പേര്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ ലാവ ബ്ലേസ് ഡ്യുവോ 3 ഫോണിന്റെ ഡിസൈന്‍ കമ്പനി പുറത്തുവിട്ടു. ജനുവരി 19-ാം തീയതിയാണ് ലാവ ബ്ലേസ് ഡ്യുവോ 3 ലോഞ്ച് ചെയ്യുക.
ഫ്‌ലാറ്റ് പാനലാണ് ഫോണിന്റെ പിന്‍വശത്തിന് നല്‍കിയിരിക്കുന്നത്. ക്യാമറ മൊഡ്യൂളിനോട് ചേര്‍ന്ന് മറ്റൊരു റിയര്‍ പാനല്‍ കൂടിയുണ്ട്. ഇതില്‍ ക്ലോക്കിന് സമാനമായ ഡിസൈന്‍ നല്‍കിയിരിക്കുന്നതായി ലാവ ബ്ലേസ് ഡ്യുവോ 3 യുടെ ടീസറില്‍ കാണാം. ഈ രണ്ടാം റിയര്‍ ഡിസ്പ്ലെ വഴി നോട്ടിഫിക്കേഷനുകള്‍ അറിയാനും പാട്ടുകള്‍ പ്ലേ ചെയ്യാനും റിയര്‍ ക്യാമറ ഉപയോഗിച്ച് സെല്‍ഫികളെടുക്കാനും ചില ആപ്പുകളെങ്കിലും പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്നാണ് സൂചന. ഇരട്ട ക്യാമറ സംവിധാനവും ഫോണിലുണ്ടാകും.
സവിശേഷതകള്‍
ലാവ ബ്ലേസ് ഡ്യുവോ 3യില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലെയാണുണ്ടാവുക. 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസാണ് ഈ സ്‌ക്രീനിന് പ്രതീക്ഷിക്കുന്നത്. 1.6 ഇഞ്ചാണ് സെക്കന്‍ഡറി റിയര്‍ സ്‌ക്രീനിന്റെ വലിപ്പം. 33 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
