image

14 Feb 2024 11:56 AM GMT

Tech News

കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്കായി മാനാഞ്ചിറ സ്‌ക്വയര്‍

MyFin Desk

Mananchira as Keralas first free Wi-Fi park, free data for 500 people at a time
X

Summary

  • ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും
  • 24 മണിക്കൂര്‍ വൈഫൈ സേവനം ലഭിക്കും
  • ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി ബി വരെ ഉപയോഗിക്കാം


കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാര്‍ക്കായി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍.

ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പാർക്കിന്റെ പ്രത്യേകത.

മാനാഞ്ചിറ സ്‌ക്വയര്‍, ലൈബ്രറി, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ വൈഫൈ സേവനം ലഭ്യമാകും.

എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.

മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി ബി വരെ ഉപയോഗിക്കാന്‍ സാധിക്കും. ആദ്യ മൂന്ന് വര്‍ഷം ബിഎസ്എന്‍എല്ലിനും പിന്നീട് കോര്‍പറേഷനും ചുമതല ലഭിക്കും.

വൈ - ഫൈ എങ്ങനെ ലഭിക്കും ?

1. മൈബൈല്‍ ഫോണിലെ വൈ ഫൈ സിഗ്നലുകളില്‍നിന്ന് മാനാഞ്ചിറ ഫ്രീ വൈ ഫൈ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

2 . ലഭിക്കുന്ന വെബ് പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി get otp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3. മൊബൈല്‍ നമ്പറും പേരും എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം