image

5 Jan 2026 7:11 PM IST

Tech News

Motorola Foldable phone:ബുക്ക് സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണുമായി മോട്ടോറോള

MyFin Desk

Motorola Foldable phone:ബുക്ക് സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണുമായി മോട്ടോറോള
X

Summary

മികച്ച ഡിസ്പ്ലെ, ഇന്റലിജന്റ് എഐ, ഏറ്റവും നവീനമായ ക്യാമറ സംവിധാനം എന്നിവയായിരിക്കും ഫോണിന്റെ സവിശേഷതകള്‍


മോട്ടോറോള ബ്രാന്‍ഡിന്റെ ആദ്യ ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് സൂചന. 'മോട്ടോറോള റേസര്‍ ഫോള്‍ഡ്' എന്നായിരിക്കും ഇതിന്റെ പേര്. മികച്ച ഡിസ്പ്ലെ, ഇന്റലിജന്റ് എഐ, ഏറ്റവും നവീനമായ ക്യാമറ സംവിധാനം എന്നിവ മോട്ടോറോള റേസര്‍ ഫോള്‍ഡിലുണ്ടാകുമെന്നാണ് സൂചന.

മടക്കാവുന്ന ഫോണുകളുടെ വിപണിയില്‍ കടുത്ത മത്സരമാണ് വരാനിരിക്കുന്നത്

സാംസങിന്റെ ഗാലക്സി സ്സെഡ് ഫോള്‍ഡ് ഫോണുകളോടായിരിക്കും റേസര്‍ ഫോള്‍ഡ് മത്സരിക്കുക. ആപ്പിളും ഫോള്‍ഡബിള്‍ രംഗത്തേക്ക് ഇറങ്ങാനിരിക്കുകയാണ് എന്നതിനാല്‍ മടക്കാവുന്ന ഫോണുകളുടെ വിപണിയില്‍ കടുത്ത മത്സരമാണ് വരാനിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോള്‍ഡബിള്‍ എന്ന വിശേഷണമുള്ള ഗാലക്സി സ്സെഡ് ഫോള്‍ഡ് 7-ന്റെ പിന്‍ഗാമിയായി ഗാലക്സി സ്സെഡ് ഫോള്‍ഡ് 8 വിപണിയിലെത്താനുണ്ട് എന്നതിനാല്‍ ഏറ്റവും നവീനമായ ഫീച്ചറുകള്‍ നല്‍കിയാല്‍ മാത്രമേ മോട്ടോറോള റേസര്‍ ഫോള്‍ഡിന് വിപണിയില്‍ പിടിച്ചുനില്‍ക്കാനാകൂ.

മോട്ടോറോള റേസര്‍ ഫോള്‍ഡ് ഫോണിന്റെ ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ല. മോട്ടോറോള റേസര്‍ ഫോള്‍ഡ് മികച്ച ഡിസൈനിലുള്ള സ്മാര്‍ട്ട്ഫോണായിരിക്കും എന്നതില്‍ സംശയമില്ല.