image

20 Dec 2025 1:06 PM IST

Tech News

Nissan Tekton:ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നിസാന്‍ പുതിയ ടെക്ടണ്‍ മിഡ്സൈസ് എസ്യുവി അവതരിപ്പിക്കുന്നു

MyFin Desk

Nissan Tekton:ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നിസാന്‍ പുതിയ ടെക്ടണ്‍ മിഡ്സൈസ് എസ്യുവി അവതരിപ്പിക്കുന്നു
X

Summary

നിസാന്‍ ടെക്ടണ്‍ മിഡ്സൈസ് എസ്യുവി 2026 ഫെബ്രുവരിയില്‍ പ്രദര്‍ശിപ്പിക്കും


ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ യൂട്ടിലിറ്റി വാഹനങ്ങള്‍ എത്തിക്കാനാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്റെ പദ്ധതി. നിലവിലുള്ള ഡിസൈന്‍ ഭാഷയും പവര്‍ട്രെയിനും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയവ പുറത്തിറക്കുക. നിസാന്‍ ഗ്രാവൈറ്റ് സബ്കോംപാക്റ്റ് എംപിവിയും നിസാന്‍ ടെക്ടണ്‍ മിഡ്സൈസ് എസ്യുവിയും പുറത്തിറക്കാനും പദ്ധതിയുണ്ട്. നിസാന്‍ ഗ്രാവൈറ്റ് സബ്കോംപാക്റ്റ് എംപിവി ജനുവരിയില്‍ അരങ്ങേറ്റം കുറിക്കുകയും മാര്‍ച്ചില്‍ വില്‍പ്പനയ്ക്കെത്തുകയും ചെയ്യും. നിസാന്‍ ടെക്ടണ്‍ മിഡ്സൈസ് എസ്യുവി 2026 ഫെബ്രുവരിയില്‍ പ്രദര്‍ശിപ്പിക്കും.

2026 ജനുവരി 26 ന് പുറത്തിറങ്ങാനിരിക്കുന്ന മൂന്നാം തലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും നിസാന്‍ ടെക്റ്റണ്‍ ഒരുങ്ങുന്നത്. സി-ആകൃതിയിലുള്ള ഡിസൈന്‍ ഘടകങ്ങളും ക്യാരക്ടര്‍ ലൈനുകളും ഉള്ള വലിയ ഗ്രില്ലും മുന്‍വശത്ത് കണക്റ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകളും എസ്യുവിയില്‍ ഉണ്ടാകുമെന്നാണ് സൂചന. മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍, റൂഫില്‍ ഘടിപ്പിച്ച റിയര്‍ സ്പോയിലര്‍, സില്‍വര്‍ ഫിനിഷുള്ള ബ്ലാക്ക് റിയര്‍ ബമ്പര്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍.

പുതുതലമുറ റെനോ ഡസ്റ്ററിന് സമാനമായി, പുതിയ നിസ്സാന്‍ മിഡ്സൈസ് എസ്യുവിയിലും പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ.