image

5 May 2025 6:40 PM IST

Tech News

50MP ക്യാമറ, 256GB സ്റ്റോറേജ്; നത്തിംഗ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിൽപ്പന തുടങ്ങി

MyFin Desk

50MP ക്യാമറ, 256GB സ്റ്റോറേജ്; നത്തിംഗ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിൽപ്പന തുടങ്ങി
X

നത്തിംഗ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിൽപ്പന ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്,ക്രോമ എന്നിവിടങ്ങളിലും ഇന്ത്യയിലെ മുൻനിര റീട്ടെയിൽ സ്റ്റോറുകളിലും ആരംഭിച്ചു.ആദ്യ വിൽപ്പനയിൽ കുറഞ്ഞ വിലയിൽ ലഭ്യമാണ്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ ഈ ബജറ്റ് ഫോൺ പുറത്തിറക്കിയത്. 50MP ക്യാമറ,256GB സ്റ്റോറേജ്, 5000mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഫോണിൽ നൽകിയിട്ടുണ്ട്. സിഎംഎഫ്ഫോൺ 2 പ്രോയുടെ പ്രാരംഭവില 18,999 രൂപയാണ്, ടോപ്പ് വേരിയന്റിന് 20,999 രൂപ. കറുപ്പ്, ഇളം പച്ച, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ വിൽപ്പനയിൽ, ഫോൺ വാങ്ങുമ്പോൾ 1,000രൂപ ബാങ്ക് കിഴിവും 1,000 രൂപ എക്സ്ചേഞ്ച് ഓഫറും നൽകുന്നു.ആദ്യ വിൽപ്പനയിൽ 16,999 രൂപയ്ക്ക് ഫോൺ വാങ്ങാൻ കഴിയും.