image

12 Jun 2023 5:36 PM IST

Technology

പരസ്യത്തിന് പണം നൽകാമെന്നു ട്വിറ്റർ ,പക്ഷെ ...

MyFin Desk

twitter can pay for advertising-gfx
X

ട്വിറ്ററിൽ സ്വന്തം ഉള്ളടക്കങ്ങൾ ഉണ്ടാക്കുന്ന ക്രിയേറ്റർമാരുടെ പേജിൽ വരുന്ന പരസ്യത്തിന് പണം നൽകുമെന്ന് എലോൺ മസ്ക്. എന്നാൽ ഇതിനായി ട്വിറ്റര് വെരിഫൈഡ് അക്കൗണ്ട് ആവണമെന്ന നിബന്ധനയുമുണ്ട്.ഇതിലേക്കായി ഏകദേശം 5 ലക്ഷം ഡോളർ നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിൾ ക്‌ളൗഡിന് പണം നൽകിയിട്ടില്ല

വെരിഫൈഡ് അക്കൗണ്ടുകൾക്ക് പണം നൽകാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും ട്വിറ്ററിന് ലഭിക്കുന്ന പല സേവനങ്ങൾക്കും പണം നല്കിയിട്ടില്ലെന്ന റിപ്പോർട്ട് പുറത്തു വരുന്നു സ്പാമിനെതിരെ പോരാടുന്നതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും അക്കൗണ്ടുകളുടെ സുരക്ഷക്കുമായാണ് ഗൂഗിളുമായി ട്വിറ്റർ കരാറിലേർപ്പെട്ടത്.

എന്നാൽ കഴിഞ്ഞ വര്ഷം ഒക്ടോബറിൽ 44 ബില്യൺ ഡോളറിനു മസ്ക് കമ്പനി ഏറ്റെടുക്കും മുമ്പേ ആയിരുന്നു ഈ കരാർ ഫയൽ ചെയ്തത്.ട്വിറ്റർ അക്കൗണ്ടിലെ ഇത്തരം ദുരുപയോഗങ്ങൾ തടയാൻ 2018 ഇൽ ട്വിറ്റർ 'സ്‌മൈറ്റ്' ഏറ്റെടുത്തു.ഗൂഗിൾ പ്ളാറ്റ്ഫോമിലായിരുന്നു സ്‌മൈറ്റ് പ്രവർത്തിച്ചിരുന്നത്.

ക്‌ളൗഡിന് ട്വിറ്റർ പണം നൽകിയില്ലെങ്കിൽ കമ്പനിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടും. ഈ മാസം മാർച്ച് മുതൽ കരാറിനെ സംബന്ധിച്ച ചർച്ച നടക്കുന്നുണ്ടെന്നും റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.ഇത് കൂടാതെ ആമസോൺ വെബ് സേവനങ്ങൾക്ക് പണം നൽകുന്നതും വൈകിയെന്നു റിപോർട്ടുകൾ പറയുന്നു.