image

21 Feb 2024 10:01 AM GMT

Tech News

അമേരിക്കൻ ടെക് ഭീമന്മാരുടെ ഞെട്ടിക്കുന്ന ലാഭ കണക്കുകൾ

MyFin Desk

Shocking Profit Figures of Tech Giants
X

Summary

  • കഴിഞ്ഞ വർഷം മാത്രം ഗാമ നേടിയത് 290 ബില്യൺ ഡോളർ ലാഭം
  • ആപ്പിൾ നേടിയത് സെക്കന്റിൽ 3,074 ഡോളർ ലാഭം
  • ടെക് കമ്പനികളുടെ ലാഭക്കയറ്റം സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുന്നത്


സാധാരണക്കാരുടെ വരുമാനവുമായി താരതമ്യം ചെയുമ്പോൾ അമേരിക്കയിലെ ടെക് ഭീമന്മാരായ ഗൂഗിളിന്റെയും ആപ്പിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ലാഭക്കണക്കുകൾ കേട്ടാൽ തലചുറ്റും. കഴിഞ്ഞ വർഷം മാത്രം ഈ കമ്പനികൾ നേടിയ ലാഭം 290 ബില്യൺ ഡോളർ! ഇത് ഏകദേശം 21 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണ്. 1.6 ട്രില്യൺ ഡോളറിന്റെ വരുമാനത്തിൽ നിന്നാണ് ഈ ലാഭം കൈവരിച്ചത്.

ഈ വലിയ കണക്കുകളെ കൂടുതൽ മനസ്സിലാക്കുന്നതിന്, അവരുടെ ലാഭത്തെ ചെറിയ സമയത്തിലേക്ക് അതായത് സെക്കന്റിലെ ആദായം ആയി വിഭജിച്ചാൽ, 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആപ്പിൾ സെക്കന്റിൽ 3,074 ഡോളർ ലാഭം ആണ് നേടിയത്. രണ്ടാമതായി മൈക്രോസോഫ്റ്റും ആൽഫബെറ്റും യഥാക്രമം 2,443 ഡോളറും 2,115 ഡോളറും സെക്കന്റിൽ ലാഭം നേടി. മെറ്റ 942 ഡോളർ, ആമസോൺ 636 ഡോളർ എന്നിവർ ഇതിനു പിന്നാലെയുണ്ട്.

യുഎസ് പൗരന്മാരുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കണക്കുകൾ കൂടുതൽ ഗൗരവമുള്ളതാകുന്നു. കണക്കുകൾ പ്രകാരം, യൂഎസിലെ മിഡിൽ ക്ലാസ് വാർഷിക വരുമാനം ഏകദേശം 75,000 ഡോളറാണ്, ഇത് 2021 നെ അപേക്ഷിച്ച് 2.3 ശതമാനം കുറവാണ്. ഇതിനർത്ഥം, ഒരു സാധാരണ അമേരിക്കൻ കുടുംബത്തിന്റെ ഒരു വർഷത്തെ വരുമാനം ഉണ്ടാക്കാൻ ആപ്പിളിന് അര മിനിറ്റിൽ കൂടുതൽ സമയം പോലും വേണ്ട എന്നാതാണ്.

ടെക് കമ്പനികളുടെ ഈ ലാഭക്കയറ്റം സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുന്നു. ഈ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വർദ്ധികാതിരിക്കെ, സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടുകയും കുറഞ്ഞ വരുമാനവും സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണമായി തീരുകയും ചെയുന്നു.

അതെ സമയം ഗാമ എന്നറിയപ്പെടുന്ന അഞ്ചു യുഎസ് കമ്പനികളായ ഗൂഗിൾ, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവർ ഉൾപ്പെടുന്ന ടെക് ഭീമന്മാരുടെ ലാഭവും വില്‍പ്പനയും 2022 ന്റെ പകുതിയോടെ കുറഞ്ഞതായി രേഖപെടുത്തുന്നു. എന്നാൽ പതിനായിരക്കണക്കിന് പേരുടെ ജോലികള്‍ നഷ്ടപ്പെടുന്നതിന് വരെ കാരണമായ വൻ പുന ക്രമീകരണകളുടെ ഫലമായി യുഎസ് ടെക് കമ്പനികള്‍ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എങ്കിലും, പകര്‍ച്ചവ്യാധിയുടെ സമയത് ഉണ്ടായ വൻ ലാഭക്ഷമത ഇപ്പോൾ നഷ്ടമായിരിക്കുകയാണ്. വരുമാനം വര്‍ദ്ധിച്ചിട്ടും അറ്റ ആദായം വർഷാടിസ്ഥാനത്തിൽ കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.