5 Jan 2026 4:52 PM IST
Summary
ചിപ്പ്‌സെറ്റുകളുടെ ദൗര്‍ലഭ്യവും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവുമാണ് വിലക്കയറ്റത്തിന് കാരണം.
പുതുവര്‍ഷത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി. ചിപ്പ്‌സെറ്റുകളുടെ ദൗര്‍ലഭ്യവും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവും കാരണം സ്മാര്‍ട്ട്‌ഫോണുകളുടെ വില രാജ്യത്ത് കുതിച്ചുയരുന്നു. പ്രമുഖ ബ്രാന്‍ഡുകളായ വിവോയും, നത്തിംഗും ഫോണുകള്‍ക്ക് 4 മുതല്‍ 13 ശതമാനം വരെ വില വര്‍ധിപ്പിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റാം, മെമ്മറി ചിപ്പുകള്‍ എന്നിവയുടെ വിലയില്‍ 160 ശതമാനത്തോളം വര്‍ധനവാണുണ്ടായത്. ഈ പ്രതിസന്ധി 2026 സെപ്റ്റംബര്‍ വരെ തുടരാനാണ് സാധ്യത. മൊബൈല്‍ ഫോണുകളുടെ റാം, മെമ്മറി സ്റ്റോറേജ് എന്നിവ നിര്‍മ്മിക്കാന്‍ ആവശ്യമായ ഘടകങ്ങളുടെ രൂക്ഷമായ ക്ഷാമമാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ നേരിടുന്നത്. മെമ്മറി ചിപ്പുകളുടെ വിലയില്‍ മാത്രം 160 ശതമാനത്തിലധികം വര്‍ധനവുണ്ടായതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. ആഗോളതലത്തിലുള്ള ഈ ചിപ്പ് പ്രതിസന്ധി 2026 സെപ്റ്റംബര്‍ വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവോ Y31: ബേസ് മോഡലിന് 14,999 രൂപയില്‍ നിന്ന് 16,999 രൂപയായി വില ഉയര്‍ന്നു. വിവോ Y31 പ്രോ: 8GB + 256GB മോഡലിന് 21,999 രൂപയായി. നത്തിംഗ് ഫോണ്‍ (3a) ലൈറ്റ്: എല്ലാ വേരിയന്റുകള്‍ക്കും 1,000 രൂപ വീതം വര്‍ധിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
