image

28 Feb 2023 9:15 AM GMT

Technology

സോഷ്യല്‍ മീഡിയകളിനി എഐ ചാറ്റ്‌ബോട്ട് തുണയാകും, സ്‌നാപ്ചാറ്റില്‍ 'മൈ എഐ' തയാര്‍

MyFin Desk

snap chat ai chat bot named my ai
X

Summary

  • എഐ അധിഷ്ഠതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് സൂചന.


സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ വൈകാതെ ചാറ്റ് ജിപിറ്റി അധിഷ്ഠിതമായ ചാറ്റ് ബോട്ടുകള്‍ സജീവമായേക്കും. യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്പ്ചാറ്റില്‍ ചാറ്റ് ജിപിറ്റി അധിഷ്ഠിതമായ എഐ ചാറ്റ് ബോട്ട് ഉള്‍പ്പെടുത്തിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വന്‍ പ്രചാരം നേടിയ ഫോട്ടോ മെസേജിംഗ് ആപ്പാണ് സ്‌നാപ്പ്ചാറ്റ്.

മൈ എഐ (My AI) എന്നാണ് സ്‌നാപ്പ്ചാറ്റിന്റെ ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത്. എഐ അധിഷ്ഠതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് സൂചന. സ്‌നാപ്ചാറ്റിന്റെ കോണ്‍വര്‍സേഷന്‍ ടാബിന്റെ ഏറ്റവും മുകളിലായി മൈ എഐ ചാറ്റ്‌ബോട്ട് പിന്‍ ചെയ്തിരിക്കും.

ആദ്യഘട്ടത്തില്‍ സ്‌നാപ്ചാറ്റിന്റെ പേയ്ഡ് വേര്‍ഷനായ സ്‌നാപ്ചാറ്റ് പ്ലസിലാകും മൈ എഐ ചാറ്റ്‌ബോട്ട് ലഭ്യമാകുക. പ്രതിമാസം 3.99 ഡോളര്‍ മുതല്‍ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് മൈ എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കാം. ചാറ്റ് ജിപിറ്റിയുടെ അതിവേഗ-മൊബൈല്‍ സൗഹൃദ വേര്‍ഷനാണ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുക എന്നും സ്‌നാപ്ചാറ്റ് അധികൃതര്‍ വ്യക്തമാക്കി.

കമ്പനി നിഷ്‌കര്‍ഷിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് (സോഫ്റ്റ് വെയര്‍, ഡാറ്റ സംബന്ധമായ) മൈ എഐ ചാറ്റ് ബോട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓപ്പണ്‍ എഐ എന്ന കമ്പനിയുടെ ചാറ്റ് ബോട്ടായ ചാറ്റ് ജിപിറ്റി വന്നതിന് പിന്നാലെ വമ്പന്‍ ടെക്ക് കമ്പനികളെല്ലാം തന്നെ സ്വന്തം ചാറ്റ്‌ബോട്ട് നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ്.