image

16 Nov 2026 12:08 PM IST

Tech News

ജെന്‍സന്‍ ഹുവാങ്ങ് തിരികെ എത്തുമോ? ടെക് ലോകത്ത് ഓണ്‍ലൈന്‍ പ്രക്ഷോഭം!

MyFin Desk

ജെന്‍സന്‍ ഹുവാങ്ങ് തിരികെ എത്തുമോ?  ടെക് ലോകത്ത് ഓണ്‍ലൈന്‍ പ്രക്ഷോഭം!
X

Summary

എലോണ്‍ മസ്‌ക്, എപ്പിക് ഗെയിംസ് സിഇഒ ടിം സ്വീനി, വൈ കോമ്പിനേറ്റര്‍ സിഇഒ ഗാരി ടാന്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ തന്നെ ഹുവാങ്ങിന് വേണ്ടി പരസ്യമായി രംഗത്തെത്തി


എന്‍വിഡിയയുടെ ഇതിഹാസ സ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ടെക് ലോകത്ത് വന്‍ ഓണ്‍ലൈന്‍ പ്രക്ഷോഭം! 'സ്റ്റാന്‍ഡ് വിത്ത് ജെന്‍സന്‍' എന്ന ക്യാമ്പെയ്നിന് ഇതിനോടകം 1,60,000-ത്തിലധികം ഒപ്പുകള്‍ ലഭിച്ചു കഴിഞ്ഞു. എലോണ്‍ മസ്‌ക്, എപ്പിക് ഗെയിംസ് സിഇഒ ടിം സ്വീനി, വൈ കോമ്പിനേറ്റര്‍ സിഇഒ ഗാരി ടാന്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ തന്നെ ഹുവാങ്ങിന് വേണ്ടി പരസ്യമായി രംഗത്തെത്തിയതോടെ, ഇത് വെറുമൊരു ക്യാമ്പെയ്ന്‍ അല്ലാതായി മാറിയിരിക്കുകയാണ്!

1993-ല്‍ ഒരു ചെറിയ ഗാരേജില്‍ നിന്ന് തുടങ്ങി, എന്‍വിഡിയയെ ലോകത്തെ ഏറ്റവും വലിയ എഐ ചിപ്പ് രാജാവാക്കി മാറ്റിയ മനുഷ്യനാണ് ജെന്‍സന്‍ ഹുവാങ്. എന്നാല്‍ ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വനിതയുമായുള്ള ബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതോടെ, അദ്ദേഹം പ്രസിഡന്റ്, സിഇഒ, ബോര്‍ഡ് അംഗം എന്നീ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുകയായിരുന്നു. ദീര്‍ഘകാല ഫിനാന്‍സ് മേധാവി കോളെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ച കമ്പനി, ഇപ്പോള്‍ സ്ഥിര പിന്‍ഗാമിയെ തേടുന്നു.

ഹുവാങ്ങിനെ തിരികെ പഴയ പദവിയില്‍ എത്തിക്കണമെന്ന ആവശ്യത്തിന് മസ്‌കും പിന്തുണ പ്രഖ്യാപിച്ചതോടെ ക്യാമ്പെയ്ന് വന്‍ കരുത്തായി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഹുവാങ്ങിന് ന്യായമായ അവസരം നല്‍കി തിരികെ കൊണ്ടുവരണമെന്നാണ് ക്യാമ്പെയ്ന്‍ ബോര്‍ഡിനോട് ആവശ്യപ്പെടുന്നത്. എന്‍വിഡിയ ജീവനക്കാരും, മുന്‍ ജീവനക്കാരും, ഓഹരി ഉടമകളും, ബിസിനസ് പങ്കാളികളും ഒന്നടങ്കം ഹുവാങ്ങിന് പിന്നില്‍ അണിനിരക്കുന്നതായാണ് ക്യാമ്പെയ്ന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഹുവാങ്ങിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നിയമപരമായ തടസ്സങ്ങളും നിലനില്‍ക്കുന്നതിനാല്‍, ബോര്‍ഡിന് അദ്ദേഹത്തെ വീണ്ടും സിഇഒയാക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍. എങ്കിലും എഐ ലോകത്ത് ഹുവാങ്ങിനുള്ള സ്വാധീനവും, നിക്ഷേപകരുടെ കൂറ്റന്‍ പിന്തുണയും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്നും നിരീക്ഷകര്‍ പറയുന്നു. ജെന്‍സന്‍ തിരികെ വരുമോ? ടെക് ലോകം കാത്തിരിക്കുകയാണ്!