18 Nov 2025 4:18 PM IST
Summary
ഷവോമിയുടെ ലാഭത്തിൽ വർധന
തകർപ്പൻ പാദഫല റിപ്പോർട്ടുമായി ഷവോമി. ഇലക്ട്രിക് വാഹന വിൽപ്പനയിലേക്കും കടന്നതോടെ 80 ശതമാനത്തിലധികം ലാഭമാണ് കമ്പനി നേടിയത്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളാണിപ്പോൾ ഷവോമി. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതോടെ ഇത് ഇരട്ടിയായി.
കമ്പനിയുടെ അറ്റാദായം 159 കോടി ഡോളറിലെത്തി. സ്മാർട്ട്ഫോൺ വിൽപ്പന മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളിലേക്കും മറ്റ് സംരംഭങ്ങളിലേക്കും ബിസിനസ് മാറ്റിയതും കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി. പ്രവർത്തനങ്ങളിൽ നിന്ന് ആദ്യമായി വളരെ പോസിറ്റീവായ വരുമാനം നേടിയിരിക്കുകയാണ് കമ്പനി. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ വരുമാനം 22.3% ഉയർന്നു.
സ്മാർട്ട്‌ഫോണുകളും വീട്ടുപകരണങ്ങളും നിർമ്മിക്കുന്ന കമ്പനി ഇലക്ട്രിക് വാഹന വിൽപ്പനയിലേക്ക് തിരിഞ്ഞത് നിർണായകമായി. ഷവോമിയുടെ ഇലക്ട്രിക് കാർ എസ് യു7 ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അടുത്തിടെ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയും ചെയ്തു, ഇന്ത്യയിലെ ലോഞ്ച് ചെയ്യുന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
