5 Jan 2026 7:01 PM IST
Summary
നിങ്ങള്‍ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍, സൂപ്പര്‍ സ്മാര്‍ട്ട് നഗരങ്ങള്‍, ഹോളോഗ്രാഫിക് കമ്മ്യൂണിക്കേഷന്‍സ്, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എല്ലാം അതിവേഗം അടുത്തുവരുന്നു. 6ജി എന്ന എന്ന അതിശയപ്പിറവിക്കായി കാത്തിരിക്കൂ...
നിങ്ങളുടെ നിലവിലെ 5 ജി കണക്ഷനെ ഒരു കാലഹരണപ്പെട്ട അവശിഷ്ടമായി തോന്നിപ്പിക്കുന്ന ഇന്റര്‍നെറ്റ് വേഗത ഒന്നു സങ്കല്‍പ്പിച്ചു നോക്കു.അതാണ് 6 ജി വാഗ്ദാനം ചെയ്യുന്നത്. വയര്‍ലെസ് സാങ്കേതികവിദ്യയില്‍ ഒരു വലിയ കുതിച്ചുചാട്ടം. 6ജിയുടെ ഈ വിസ്മയം വളരെ അകലെയൊന്നുമല്ല. തടസമില്ലാത്ത വിആര്‍ അനുഭവങ്ങള്‍, സൂപ്പര്‍ സ്മാര്‍ട്ട് നഗരങ്ങള്‍ എല്ലാം അതിവേഗം അടുത്തുവരുന്നു.കാത്തിരിക്കുക.
കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തന്നെ 6ജി സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒരു സമവായം സൃഷ്ടിക്കുന്നതിനുള്ള പഠനങ്ങള്‍ക്കും മറ്റും തുടക്കമിടുകയും ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ 6ജി യുടെ ഒരു ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോസ് ഏഞ്ചല്‍സിലെ ഒളിമ്പിക്‌സിന് പ്രാധാന്യം
2028 ലോസ് ഏഞ്ചല്‍സിലെ സമ്മര്‍ ഒളിമ്പിക്‌സിന് 6ജിയുടെ കടന്നുവരവുമായി ബന്ധമുണ്ട്. കാരണം ഈ സാങ്കേതികവിദ്യയുടെ ആദ്യകാല സാമ്പിള്‍ ഇവിടെ ദൃശ്യമാകും എന്നാണ് കരുതുന്നത്. ഇതിനുള്ള അതിവേഗ ശ്രമങ്ങള്‍ യുഎസില്‍ നടക്കുന്നു. ലോകത്തെ വിസ്മയിപ്പിക്കുക എന്നതാണ് ഏതുവഴി യുഎസ് ലക്ഷ്യമിടുന്നത്.
നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ബോഡികള്‍ 6ജി സ്‌പെസിഫിക്കേഷനുകള്‍ അന്തിമമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണ്. 6ജി നെറ്റ്‌വര്‍ക്കിനുള്ള ആര്‍ക്കിടെക്ചര്‍, റേഡിയോ നെറ്റ്വര്‍ക്കുകള്‍, കോര്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവ നിര്‍വചിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ സമയപരിധി നിശ്ചയിക്കുന്നതുവരെ പ്രാരംഭ 6ജി സ്‌പെസിഫിക്കേഷനുകള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണ്.
2027 മാര്‍ച്ച് മുതല്‍ പ്രവൃത്തി പൂര്‍ണ്ണ വേഗതയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഒരു റിലീസ് സൈക്കിള്‍ സാധാരണയായി ഏകദേശം 18 മാസമെടുക്കും.കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും നടത്തേണ്ടതുണ്ട്, ഈ ഘട്ടം ഈ വര്‍ഷവും 2027 ന്റെ തുടക്കത്തിലും തുടരും. വഴിയില്‍ തടസങ്ങളും ഉണ്ടായേക്കും.
5ജി അഡ്വാന്‍സ്ഡ് വഴിയൊരുക്കും
6ജിയില്‍ ഒരു തുടക്കം കുറിക്കാന്‍ ടെലികോം സ്റ്റാന്‍ഡേര്‍ഡ് ബോഡികളുടെ ആഗോള സംഘടന അസാധാരണമായ ഒരു നടപടി സ്വീകരിച്ചു. അവര്‍ 5ജി അഡ്വാന്‍സ്ഡ് സ്‌പെസിഫിക്കേഷനുകള്‍ക്കൊപ്പം 6ജി പഠനങ്ങളും നടത്തുന്നു.അതുവഴി സുഗമമായ പരിവര്‍ത്തനവും തുടര്‍ച്ചയും ഉറപ്പാക്കുന്നു. 5ജി അഡ്വാന്‍സും 6ജി യും മത്സരിക്കുന്നില്ല, പരസ്പരം പൂരകമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണിവിടെ.
6ജി ഒരു വിപ്ലവത്തേക്കാള്‍ ഒരു പരിണാമമായിരിക്കണമെന്ന പൊതു വീക്ഷണത്തെ ഈ സമീപനം പ്രതിഫലിപ്പിക്കുന്നു. വലിയ മൂന്ന് ഉപകരണ നിര്‍മ്മാതാക്കളായ എറിക്‌സണ്‍, ഹുവാവേ, നോക്കിയ എന്നിവര്‍ 5ജി അഡ്വാന്‍സിനെ അവരുടേതായ രീതിയില്‍ 6ജി യുടെ അടിത്തറയായി കാണുന്നുണ്ട്. അതനുസരിച്ചുള്ള ഗവേഷണവും അവിടെ നടന്നു വരുന്നു.
ഇത് മുന്നില്‍ക്കണ്ട് 5ജി, 6ജി നവീകരണം വാഗ്ദാനം ചെയ്യുന്ന നോക്കിയയില്‍ എന്‍വിഡിയ 1 ബില്യണ്‍ ഓഹരികള്‍ സ്വന്തമാക്കിയിട്ടുമുണ്ട്.
6ജി എന്ന് യാഥാര്‍ത്ഥ്യമാകും?
തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആദ്യത്തെ വാണിജ്യ 6ജി സേവനങ്ങള്‍ 2030 ഓടെ ലഭ്യമാകും. ചൈന, യുഎസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ 6ജി ഗവേഷണത്തില്‍ മുന്നിലെത്താന്‍ ഇതിനകം തന്നെ മത്സരിക്കുകയാണ്. ഇന്റര്‍നെറ്റ് അതിവേഗ പാതവഴി കുതിച്ചുപായാന്‍ ഇനി അധികം വൈകില്ല.
മനുഷ്യനെ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ ലോകത്തിന് സമ്മാനിച്ചുകൊണ്ടാകും 6ജിയുടെ കടന്നുവരവ്. ഹോളോഗ്രാഫിക് കമ്മ്യൂണിക്കേഷന്‍സ്, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, സീറോ ലാഗ് ഉള്ള റിമോട്ട് സര്‍ജറികള്‍ എന്നിവ പോലുള്ള പുതിയ ഉപയോഗ കേസുകള്‍ 6ജി പ്രാപ്തമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എന്തെങ്കിലും തടസങ്ങളുണ്ടോ?
തീര്‍ച്ചയായും, മറികടക്കേണ്ട തടസ്സങ്ങളുണ്ട് - സാങ്കേതികവിദ്യ വികസിപ്പിക്കുക, സ്‌പെക്ട്രം സുരക്ഷിതമാക്കുക, ആഗോള അനുയോജ്യത ഉറപ്പാക്കുക എന്നിവ പോലെ. എന്നാല്‍ നോക്കിയ, എറിക്സണ്‍, ഹുവായ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതിനകം തന്നെ മുന്നോട്ടുപോയിക്കഴിഞ്ഞതിനാല്‍, 6ജി അതിവേഗത കൈവരിക്കുന്നു.
6ജി നിലവിലെ 5ജിയേക്കാള്‍ അവിശ്വസനീയമാംവിധം വേഗതയുള്ളതായിരിക്കും. 5ജി ഒരു സ്പോര്‍ട്സ് കാര്‍ പോലെയാണ്, പക്ഷേ 6ജി ഒരു റോക്കറ്റ് പോലെയാകും കടന്നുവരിക.
പഠിക്കാം & സമ്പാദിക്കാം
Home
