13 Feb 2026 12:15 PM IST
Tecno Pova Curve 2 5G :ടെക്‌നോ പോവ കര്‍വിന് പിന്‍ഗാമി; പോവ കര്‍വ് 2 5Gയുടെ ലോഞ്ച് ഇന്ന്
MyFin Desk
Summary
ഫെബ്രുവരി 13 ഉച്ചയ്ക്ക് 12 മണിക്കാണ് ടെക്‌നോ പോവ കര്‍വ് 2 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ടെക്‌നോയുടെ, ടെക്‌നോ പോവ കര്‍വിന് പിന്‍ഗാമിയെത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ടെക്‌നോ പോവ കര്‍വ് 2 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്.
7.4 mm സ്ലിംപ്രൊഫൈല്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ടെക്‌നോ പോവ കര്‍വ് 2 5G പുറത്തിറങ്ങുന്നത്. ഫ്യൂച്ചറിസ്റ്റ് ഡിസൈന്‍ ഘടകങ്ങളുള്ള ഒരു സ്‌പേസ് 2.0 ഡിസൈന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുങ്ങിയ ബെസലുകളുള്ള കര്‍വ്ഡ് സ്‌ക്രീനും വേഗത്തിലുള്ള റിഫ്രഷ് റേറ്റും ഫോണിന്റെ പ്രത്യേകതയാണ്. കണ്ണിന്റെ സംരക്ഷണത്തിനായി ഐ പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഫോണിലുണ്ടായിരിക്കുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മീഡിയാടെക് ഡൈമന്‍സിറ്റി 7100 ചിപ്‌സെറ്റും 12 GB RAM ഉം 256 GB വരെ ഓണ്‍ബോര്‍ഡ് സ്‌റ്റോറേജും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, ആന്‍ഡ്രോയ്ഡ് 15 ലാണോ 16 ലാണോ പ്രവര്‍ത്തിക്കുക എന്ന കാര്യം വ്യക്തമല്ല. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നോയ്‌സ് കാനസലേഷന്‍ ഫീച്ചറും ഫോണിനുണ്ടാകും.
ടെക്‌നോ പോവ കര്‍വിന് ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണുള്ളത്. 8000 എംഎച്ച് ബാറ്ററിയാണ് പോവ കര്‍വ് 2 5G ക്കുണ്ടാവുക. ഉടന്‍ വിപണിയിലെത്തുന്ന ടെക്‌നോ പോവ കര്‍വ് 2 5G യുടെ വില 15,000 മുതല്‍ 20,000 വരെ ആകാനാണ് സാധ്യത.മുന്‍ഗാമിയായിരുന്ന ടെക്‌നോ പോവ കര്‍വ് 5G യുടെ 6GB RAM+ 128 GB സ്‌റ്റോറേജിന് 15,999 രൂപയായിരുന്നു വില.
പഠിക്കാം & സമ്പാദിക്കാം
Home
