image

1 April 2024 11:00 AM GMT

Technology

ജി-മെയില്‍ @ 20

MyFin Desk

ജി-മെയില്‍ @ 20
X

Summary

  • സെര്‍ച്ച് എന്‍ജിനപ്പുറം ഗൂഗിളിന് ഇന്റര്‍നെറ്റില്‍ സാമ്രാജ്യം വിപുലീകരിക്കാന്‍ സഹായിച്ച അടിസ്ഥാന ശിലയാണ് ജി-മെയില്‍
  • ജി-മെയില്‍ ഗൂഗിളിനെ സംബന്ധിച്ച് ഒരു ഗെയിം ചേഞ്ചറാണ്
  • ഉയര്‍ന്ന സ്റ്റോറേജ് എന്ന പ്രത്യേകതയുള്ളതാണ് ജി-മെയില്‍


ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജും, സെര്‍ജി ബ്രിന്നും തമാശകള്‍ ഒപ്പിക്കാന്‍ മിടുക്കരായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ എല്ലാ വര്‍ഷവും ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ എന്തെങ്കിലുമൊക്കെ വിചിത്രമായ ആശയങ്ങളും അവതരിപ്പിക്കുമായിരുന്നു.

ഒരു തവണ അവര്‍ പറഞ്ഞത് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ ' സ്‌ക്രാച്ച് ആന്‍ഡ് സ്‌നിഫ് ' ഫീച്ചര്‍ അവതരിപ്പിക്കുന്നു എന്നായിരുന്നു.

സ്റ്റിക്കറുകളില്‍ അല്ലെങ്കില്‍ പേപ്പര്‍ബോര്‍ഡ് പോലുള്ളവയില്‍ സുഗന്ധമുള്ള കോട്ടിംഗ് പ്രയോഗിക്കുന്ന വിദ്യയാണ് സ്‌ക്രാച്ച് ആന്‍ഡ് സ്‌നിഫ്.

19 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2004-ല്‍ ഏപ്രില്‍ -1 ന് ലാറി പേജും, സെര്‍ജി ബ്രിന്നും ജി-മെയില്‍ ലോകത്തിന് മുന്‍പാകെ അവതരിപ്പിച്ചു. ഉയര്‍ന്ന സ്റ്റോറേജ് എന്ന പ്രത്യേകതയുള്ളതാണ് ജി-മെയില്‍ എന്നും അവര്‍ പറഞ്ഞു. അക്കാലത്ത് ഇ-മെയില്‍ സേവനത്തില്‍ മുന്‍നിരക്കാരായിരുന്ന യാഹൂ, മൈക്രോസോഫ്റ്റ് എന്നിവര്‍ 30-60 ഇ-മെയില്‍ മാത്രം സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ജി-മെയില്‍ സേവനം വാഗ്ദാനം ചെയ്തത് 13,500 ഇ-മെയില്‍ വരെയാണ്. അതു കൊണ്ടു തന്നെ ഇവര്‍ പതിവ് പോലെ തമാശ ഒപ്പിക്കുകയാണെന്ന് ലോകം കരുതുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവര്‍ പറഞ്ഞത് കളിയല്ല, കാര്യമാണെന്നു ലോകത്തിന് ബോധ്യപ്പെട്ടു.

ജി-മെയില്‍ ഗൂഗിളിനെ സംബന്ധിച്ച് ഒരു ഗെയിം ചേഞ്ചറാണ്.

സെര്‍ച്ച് എന്‍ജിനപ്പുറം ഗൂഗിളിന് ഇന്റര്‍നെറ്റില്‍ സാമ്രാജ്യം വിപുലീകരിക്കാന്‍ സഹായിച്ച അടിസ്ഥാന ശിലയാണ് ജി-മെയില്‍. ഗൂഗിളിന്റെ ഡവലപ്പറായിരുന്ന പോള്‍ ബുഹെറ്റ് ആയിരുന്നു ജി-മെയിലിന്റെ സൃഷ്ടാവ്. ഗൂഗിളിന്റെ തന്നെ ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചശേഷമാണ് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.

ഇന്ന് ആഗോളതലത്തിലായി 180 ലക്ഷം യൂസര്‍മാരാണ് ജി-മെയിലിനുള്ളത്.

Tags: