27 Oct 2026 10:59 AM IST
Summary
ചെറുതും സ്‌റ്റൈലിഷുമായ ഇയര്‍ബഡ്സ് ആണ് വേണ്ടതെങ്കില്‍ സോണി ണഎ1000തങ5, വണ്‍പ്ലസ് ബഡ്സ് പ്രോ 3 എന്നിവ ബെസ്റ്റാണ്. മികച്ച നോയ്സ് ക്യാന്‍സലേഷനാണ് സോണിയുടെ പ്രത്യേകത
ദീപാവലിക്ക് എന്ത് സമ്മാനം നല്‍കുമെന്ന് ആലോചിക്കുകയാണോ? 15,000 രൂപയ്ക്കുള്ളില്‍ കിടിലന്‍ ഹെഡ്ഫോണുകളും ഇയര്‍ബഡുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പാട്ട് കേള്‍ക്കാനും സിനിമ കാണാനും ജോലിയില്‍ ഫോക്കസ് ചെയ്യാനും ഇതിലും മികച്ച സമ്മാനം വേറെയില്ല. നോയ്സ് ക്യാന്‍സലേഷന്‍, മികച്ച ബാസ്, ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് ഈ മോഡലുകളുടെ ഹൈലൈറ്റ്.
ബാസ് പ്രേമികള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷന്‍ സോണി ULT Wear WH-ULT900N ആണ്. കിടിലന്‍ ബാസ് നല്‍കുന്ന ULT മോഡും ANC ഫീച്ചറും ഇതിനുണ്ട്. വില ഏകദേശം 12,990 രൂപ. ദീര്‍ഘനേരം ഉപയോഗിക്കാന്‍ പറ്റിയ ഹെഡ്ഫോണ്‍ വേണമെങ്കില്‍ സെന്‍ഹൈസര്‍ ACCENTUM പ്ലസ് വയര്‍ലെസ് നോക്കാം. ഒറ്റ ചാര്‍ജില്‍ 50 മണിക്കൂര്‍ വരെ കേള്‍ക്കാം, വില 13,990 രൂപ.
ചെറുതും സ്‌റ്റൈലിഷുമായ ഇയര്‍ബഡ്സ് ആണ് വേണ്ടതെങ്കില്‍ സോണി WF-1000XM5, വണ്‍പ്ലസ് ബഡ്സ് പ്രോ 3 എന്നിവ ബെസ്റ്റാണ്. മികച്ച നോയ്സ് ക്യാന്‍സലേഷനാണ് സോണിയുടെ പ്രത്യേകത, വില 13,990 രൂപ. വണ്‍പ്ലസ് ബഡ്സ് പ്രോ 3-യില്‍ ഡ്യുവല്‍ ഡ്രൈവര്‍, വയര്‍ലെസ് ചാര്‍ജിങ്, മള്‍ട്ടി-ഡിവൈസ് കണക്ഷന്‍ എന്നിവയുണ്ട്. വില 12,999 രൂപ മാത്രം.
ബജറ്റ് കുറവാണെങ്കില്‍ JBL Tune 770NC, മാര്‍ഷല്‍ മേജര്‍ V എന്നിവയും ഉണ്ട്. 4,999 രൂപയ്ക്ക് കിട്ടുന്ന JBL 70 മണിക്കൂര്‍ വരെ ബാറ്ററി നല്‍കും. ക്ലാസിക് ലുക്കുള്ള മാര്‍ഷല്‍ മേജര്‍ V 100 മണിക്കൂറിലധികം ബാറ്ററി ലൈഫോടെ വരുന്നു, വില 10,499 രൂപ. വാങ്ങും മുന്‍പ് ഓഫറുകളും വിലയും ഒന്ന് ചെക്ക് ചെയ്യാന്‍ മറക്കരുത്.
പഠിക്കാം & സമ്പാദിക്കാം
Home
