14 March 2026 5:52 PM IST
Summary
സാംസങ്ങിന് വെല്ലുവിളി. ഐപാഡ് മിനിയായും ഉപയോഗിക്കാനാകുന്ന കിടിലൻ ഫോൾഡബ്ൾ ഐഫോൺ വിപണിയിലേക്ക്.
മടക്കാം. തുറന്ന് മിനി ഐപാഡായും ഉപയോഗിക്കാം. ട്രെൻഡായി ആപ്പിളിൻ്റെ വരാനിരിക്കുന്ന കിടിലൻ ഐഫോൺ മോഡൽ വിശേഷങ്ങൾ. ഐപാഡിന് സമാനമായ ലേഔട്ടുകളും ആപ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മടക്കാവുന്ന ഡിസ്‌പ്ലേയും ചെറിയ ഐഫോണിലെ ഡിസ്‌പ്ലേയുടെ വലിപ്പമുള്ള സ്‌ക്രീനും ഈ മോഡലിൽ ഉണ്ടായിരിക്കും. ഒരേ സമയം ഐഫോണായും ഐപാഡായും ഉപയോഗിക്കാനാകുന്ന മോഡൽ ആരാധകർക്കിടയിൽ അദ്ഭുതമാവുകയാണ്.
ദീർഘകാലമായി ആപ്പിൾ ആരാധകർ കാത്തിരിക്കുന്ന മോഡലാണിത്. ഏകദേശം ഒരു ഐപാഡ് മിനിയുടെ വലുപ്പമുള്ള ഇന്റീരിയർ ഡിസ്‌പ്ലേ കൂടുതൽ ആകർഷകമാക്കും. കിടിലൻ സ്ക്രീൻ, ഡിസ്പ്ലേ എന്നിവ പുതിയ ഐഫോൺ മോഡലിനെ വേറിട്ട് നിർത്തും. സാംസങ്ങാണ് എതിരാളി. കമ്പനി ഈ മോഡൽ പുറത്തിറക്കി ഏഴ് വർഷത്തിന് ശേഷമാണ് ഐഫോൺ സമാനമായ മോഡലുമായി വിപണിയിലേക്ക് എത്തുന്നത്.
ആപ്പിൾ പുതിയ ഐഒസ് ആപ്പ് ലേഔട്ടുകൾ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രധാന ഐഫോൺ പ്രോഗ്രാമുകൾ നവീകരിക്കുന്നുമുണ്ട്. പുതിയ മോഡൽ എത്തുന്നതോടെ ഐപാഡ് പോലെ ഡെവലപ്പർമാർക്ക് ഐഫോൺ ആപ്പുകൾ രൂപകൽപ്പന ചെയ്യാനുമാകും. പല ഐപാഡ് ആപ്പുകൾക്കും സമാനമായി സ്‌ക്രീനിന്റെ ഇടതുവശത്ത് സൈഡ്‌ബാറുകൾ ഉണ്ടാകുമെന്നാണ് സൂചന.മൾട്ടിടാസ്കിംഗ് സാധ്യമാക്കുന്ന മോഡൽ എന്ന രീതിയിൽ ഇത് ശ്രദ്ധേയമാകും.
പഠിക്കാം & സമ്പാദിക്കാം
Home
