4 Dec 2025 8:51 PM IST
New Venue: കോംപാക്ട് എസ്യുവി സെഗ്മെൻ്റില്‍ താരമായി വെന്യു; ദിവസം ആയിരത്തിലധികം ബുക്കിങ്ങുകള്‍
MyFin Desk
പുതുതലമുറ വെന്യു വിപണിയില്‍ എത്തിക്കുമ്പോള്‍ ഹ്യുണ്ടായിക്ക് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിഡ് സൈസ് എസ്യുവി സെഗ്മെന്റിന്റെ മേധാവിത്വം ക്രെറ്റയിലൂടെ നേടിയത് പോലെ കോംപാക്ട് എസ്യുവി ശ്രേണിയും വെന്യുവിലൂടെ സ്വന്തം കൈപിടിയിലാക്കുക. ഈ ലക്ഷ്യം ഏറെക്കുറെ കൈവരിച്ചതിന്റെ സൂചനയാണ് വാഹന വിപണിയില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏകദേശം 32000 ബുക്കിങ്ങുകളാണ് വെന്യു നേടിയിരിക്കുന്നത്.
നവംബര്‍ നാലിനാണ് ഹ്യുണ്ടായി വെന്യുവിന്റെ പുതുതലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരു മാസം പിന്നിട്ടതോടെയാണ് ബുക്കിങ്ങില്‍ വന്‍ കുതിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം ശരാശരി 1000-ത്തില്‍ അധികം ബുക്കിങ്ങുകളാണ് വെന്യുവിന് ലഭിച്ചിരിക്കുന്നത്. ഏഴ് വേരിയന്റുകളാണ് പുതുതലമുറ വെന്യു വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതല്‍ 15.69 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
തികച്ചും പുതുമയുള്ള ഡിസൈനിലും നിരവധി ഫീച്ചറുകളുമായാണ് രണ്ടാം തലമുറ വെന്യു എത്തിയിരിക്കുന്നത്. ബോള്‍ഡ് എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന മുഖഭാവമാണ് പുതിയ വെന്യുവില്‍ വന്നിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍, ക്വാഡ് ബീം എല്‍ഇഡി ഹെഡ്ലാമ്പ്, മസ്കുലര്‍ വീല്‍ ആര്‍ച്ചുകള്‍, ഡാര്‍ക്ക് ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, 16 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകള്‍, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയില്‍, ഇന്‍-ഗ്ലാസ് വെന്യു എംബ്ലം തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
സാങ്കേതികതയില്‍ മുന്നില്‍
പുതിയ വെന്യൂവിന്റെ സാങ്കേതിക മികവ് എടുത്ത കാണിക്കുന്നതാണ് ഡാഷ് ബോര്‍ഡില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന പനോരമിക് ഡിസ്പ്ലേ. 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്ക്രീനുകളില്‍ ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായും പ്രവര്‍ത്തിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രിക് അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, 2 സ്റ്റെപ്പ് റിക്ലൈനിങ് റിയര്‍ സീറ്റ്, റിയര്‍ എസി വെന്റ്, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ്, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള ആംറെസ്റ്റ് എന്നിങ്ങനെ നീളും മറ്റ് ഫീച്ചറുകള്‍. മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഇത്തവണയും വെന്യു എത്തിയിരിക്കുന്നത്. 83 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍, 120 പിഎസ് പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 116 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും നല്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ വെന്യുവിലും നല്‍കിയിട്ടുള്ള ട്രാന്സ്മിഷന് ഓപ്ഷനുകള്‍.
പഠിക്കാം & സമ്പാദിക്കാം
Home
