30 Dec 2025 7:36 PM IST
Whatsaap web:വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിലും ഇനി വീഡിയോ,ഓഡിയോ കോളിംഗ് സൗകര്യം ലഭിക്കും
MyFin Desk
Summary
കോളിംഗ് നോട്ടിഫിക്കേഷനുകള്‍ മാനേജ് ചെയ്യാനുള്ള സൗകര്യവും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്
ഇനി വാട്സ്ആപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ മാത്രമല്ല, വെബ് പതിപ്പിലും കോളിംഗ് സൗകര്യം ലഭിക്കും. വാട്സ്ആപ്പ് വെബില്‍ ഓഡിയോ, വീഡിയോ കോളിംഗ് അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ. കോളിംഗിന് പുറമെ, കോളിംഗ് നോട്ടിഫിക്കേഷനുകള്‍ മാനേജ് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ്പ് വെബ് അണിയറയില്‍ ഒരുക്കുന്നുണ്ട്.
മറ്റ് ഡെസ്‌ക്ടോപ്പ് ആപ്പുകളുടെ സഹായമില്ലാതെ ബ്രൗസറില്‍ നിന്ന് നേരിട്ട് വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് വെബില്‍ വരുന്നത്. വ്യക്തിഗത കോളിംഗിന് പുറമെ ഗ്രൂപ്പ് കോള്‍ സൗകര്യവും ഇതില്‍ ഉണ്ടാവുമെന്നാണ് സൂചന. വാട്സ്ആപ്പ് വെബിലെ സെറ്റിംഗ്സില്‍ ഇന്‍കമിംഗ് കോളുകള്‍ മാനേജ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തും.
കോളുകള്‍ വരുന്നത് എളുപ്പത്തില്‍ മനസിലാവുന്ന രീതിയില്‍ കോള്‍ നോട്ടിഫിക്കേഷന്‍ ഫീച്ചറുകള്‍ ലഭ്യമാകും. കോള്‍ നോട്ടിഫിക്കേഷന്‍ ഓണാക്കാനും ഓഫാക്കാനുമുള്ള ഓപ്ഷനുമുണ്ടാകാം.
പഠിക്കാം & സമ്പാദിക്കാം
Home
