13 Aug 2025 9:50 AM IST
Summary
വി 60 സ്മാര്‍ട്ട്ഫോണുകള്‍ 19മുതല്‍ വില്‍പ്പന ആരംഭിക്കും
ചൈനീസ് മൊബൈല്‍ ഉപകരണ നിര്‍മ്മാതാക്കളായ വിവോ, അവരുടെ മിഡ്-പ്രീമിയം സെഗ്മെന്റ് പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി വിവോ വി60 സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി.
36,999 രൂപ മുതല്‍ 45,999 രൂപ വരെ വിലയുള്ള വിവോ വി60 സ്മാര്‍ട്ട്ഫോണുകള്‍ ഓഗസ്റ്റ് 19 മുതല്‍ വില്‍പ്പന ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, എല്ലാ പങ്കാളി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഫോണുകള്‍ വാങ്ങാനാകും.
'സ്മാര്‍ട്ട്ഫോണ്‍ ഇമേജിംഗിലും ഡിസൈനിലും സ്ഥിരമായി പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വിവോയുടെ ഇന്ത്യയിലെ യാത്രയില്‍ വി സീരീസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വി50 യുടെ വന്‍ വിജയത്തെ അടിസ്ഥാനമാക്കിയാണ് വി60 നിര്‍മ്മിച്ചത്', വിവോ ഇന്ത്യയുടെ കോര്‍പ്പറേറ്റ് സ്ട്രാറ്റജി മേധാവി ഗീതാജ് ചന്നാന പറഞ്ഞു.
മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, രണ്ടാം പാദത്തില്‍ 19 ശതമാനം വിപണി വിഹിതവുമായി വിവോ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്നിലെത്തി.
6500 എംഎഎച്ച് ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്ഫോണാണ് വിവോ വി60 എന്ന് കമ്പനി അറിയിച്ചു. വി60 സീരീസില്‍ 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയും മള്‍ട്ടിഫോക്കല്‍ പോര്‍ട്രെയ്റ്റ് മോഡുകളും ഉണ്ട്.
വിവോ വി60 കമ്പനിയുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. അവിടെ ഏകദേശം 8,000 പുരുഷന്മാരും സ്ത്രീകളും ജോലി ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
