17 Jan 2026 10:06 AM IST
Summary
താരതമ്യേന കുറഞ്ഞ വിലയിൽ ഫ്ലാഗ്ഷിപ്പ് സൗകര്യങ്ങൾ നൽകുന്ന ഫോൺ
വിവോയുടെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലേക്കുള്ള അടുത്ത മോഡലായ വിവോ എക്സ്200ടി ഉടൻ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. വിവോ എക്സ്200 സീരീസിൽ ഉൾപ്പെടുന്ന മോഡലാണ് ഇത്. താരതമ്യേന കുറഞ്ഞ വിലയിൽ ഫ്ലാഗ്ഷിപ്പ് സൗകര്യങ്ങൾ നൽകുന്ന ഫോൺ എന്ന് ഇന്ത്യയിലെത്തുമെന്നതിനെപ്പറ്റി കൃത്യമായ വിവരമില്ലെങ്കിലും ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ ഫോണിൻ്റെ മൈക്രോസൈറ്റ് ലൈവാണ്.പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 6.67 ഇഞ്ച് ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക. മീഡിയടെക് ഡിമൻസിറ്റി 9400+ SoC പ്രൊസസർ. ആൻഡ്രോയ്ഡ് 16ലാവും ഫോൺ പ്രവർത്തിക്കുക.
6200 എംഎഎച്ച് ബാറ്ററിയും 90 വാട്ടിൻ്റെ വയേർഡ് ചാർജിംഗും ഫോണിലുണ്ട്. 40 വാട്ട് വയർലസ് ചാർജിംഗും ഫോണിൽ സപ്പോർട്ട് ചെയ്യും.
പിൻഭാഗത്ത് മൂന്ന് ക്യാമറകൾ. മൂന്ന് 50 മെഗാപിക്സൽ, ലെയ്ക ട്യൂൺഡ്. ഒരു പ്രധാന ക്യാമറയും വൈഡ് ആംഗിളും പെരിസ്കോപ് ക്യാമറയും. 32 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ.
12 ജിബി റാമിൽ 256 ജിബി, 512 ജിബി ഇൻ്റേണൽ മെമ്മറിയുള്ള രണ്ട് വേരിയൻ്റുകളാണ് ഈ മോഡലിലുള്ളത്. യഥാക്രമം 59,999 രൂപ 69,999 രൂപ എന്നിങ്ങനെയാവും വില. ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വിവോ എക്സ്200, വിവോ എക്സ്200 എഫ്ഇ, വിവോ എക്സ് 200 പ്രോ എന്നീ മോഡലുകളാണ് ഈ സീരീസിൽ മുൻപ് ഇറങ്ങിയത്. സ്മാർട്ട്ഫോൺ വിപണിയിൽ വിവോയുടെ ഏറ്റവും വിജയകരമായ സീരീസുകളിൽ ഒന്നായിരുന്നു ഇത്. ഈ സീരീസിലെ പുതിയ ഫോൺ ആണ് വിവോ എക്സ്200ടി. നിലവിൽ എക്സ് 200 59,999 രൂപയ്ക്കും പ്രോ 94,999 രൂപയ്ക്കും എഫ്ഇ 59,999 രൂപയ്ക്കും ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
