image

28 March 2024 6:06 AM GMT

Technology

വാട്‌സ് ആപ്പും യുപിഐയും ഒന്നിക്കുന്നു; ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ഇനി ഈസി

MyFin Desk

വാട്‌സ് ആപ്പും യുപിഐയും ഒന്നിക്കുന്നു; ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ഇനി ഈസി
X

Summary

  • 2020 നവംബറില്‍ ഇന്ത്യയിലെ യൂസര്‍മാര്‍ക്കായി യുപിഐ പേയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യം വാട്‌സ് ആപ്പ് ആരംഭിച്ചിരുന്നു
  • ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എളുപ്പമാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ക്യുആര്‍ കോഡ് സ്‌കാനര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണു വാട്‌സ്ആപ്പ്
  • വാട്‌സ് ആപ്പിലെ ' ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ' എന്ന പുതിയ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരികള്‍ക്ക് പണം കൈമാറാന്‍ സൗകര്യമൊരുക്കും


ഇന്റര്‍നാഷണല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തുന്നു. യുപിഐ വഴിയായിരിക്കും യൂസര്‍മാര്‍ക്ക് ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് നടത്താന്‍ സൗകര്യമൊരുക്കുന്നത്.

വാട്‌സ് ആപ്പിലെ ' ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള യൂസര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരികള്‍ക്ക് പണം കൈമാറാന്‍ അഥവാ പേയ്‌മെന്റ് നടത്താന്‍ സൗകര്യമൊരുക്കും.

ഈ സൗകര്യം പക്ഷേ, ചില രാജ്യങ്ങളില്‍ മാത്രമായിരിക്കും ലഭ്യമാകുന്നത്. അതായത്, ഇന്റര്‍നാഷണല്‍ യുപിഐ സേവനങ്ങള്‍ ഉള്ള ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ ഈ വാട്‌സ് ആപ്പ് ഫീച്ചര്‍ ലഭ്യമാകൂ.

ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ ഫീച്ചര്‍ എത്രകാലം സജീവമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തമാക്കുകയും വേണം. വാട്‌സ് ആപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഈ സേവനം നിലവില്‍ ഗൂഗിളിന്റെ ജിപേയും, ഫോണ്‍ പേയും നല്‍കുന്നുണ്ട്.

2020 നവംബറില്‍ ഇന്ത്യയിലെ യൂസര്‍മാര്‍ക്കായി യുപിഐ പേയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യം വാട്‌സ് ആപ്പ് ആരംഭിച്ചിരുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എളുപ്പമാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ക്യുആര്‍ കോഡ് സ്‌കാനര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണു വാട്‌സ്ആപ്പ്. നിലവില്‍ വാട്‌സ് ആപ്പ് ഇതിന്റെ പണിപ്പുരയിലാണ്. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തുമെന്നാണു കരുതുന്നത്.