11 Jan 2026 11:58 AM IST
Summary
സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് മറുപടിയായി പ്ലാറ്റ്ഫോം ഏകദേശം 3,500 ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുകയും 600-ലധികം അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്
ഗ്രോക്ക് വിവാദത്തില്‍ തെറ്റ് സമ്മതിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ്. സര്‍ക്കാര്‍ ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് എക്‌സിന്റെ നടപടി. തുടര്‍ന്ന് എക്‌സ് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് മറുപടിയായി പ്ലാറ്റ്ഫോം ഏകദേശം 3,500 ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുകയും 600-ലധികം അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതിന് എക്സ് അതിന്റെ ഉള്ളടക്ക മോഡറേഷന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എക്‌സ് പ്രതിജ്ഞാബദ്ധമായിരിക്കും.
എക്സില്‍ അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കത്തിന്റെ പ്രചാരണത്തെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എക്സിന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
ആദ്യ നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷമുള്ള പ്രതികരണത്തില്‍, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളുടെയും പരസ്പര സമ്മതമില്ലാത്ത ലൈംഗിക ചിത്രങ്ങളുടെയും കാര്യത്തില്‍ കര്‍ശനമായ ഉള്ളടക്ക നീക്കം ചെയ്യല്‍ നയങ്ങള്‍ എക്‌സ് വിശദീകരിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ എക്‌സില്‍നിന്ന് ആവശ്യപ്പെടുകയായിരുന്നു.
ഗ്രോക്ക് പോലുള്ള എഐ അധിഷ്ഠിത സേവനങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും ദുരുപയോഗത്തിലൂടെ അസഭ്യവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കപ്പെടുന്നതിനെതിരെ ജനുവരി 2 നാണ് ഐടി മന്ത്രാലയം എക്‌സിന് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
ഗ്രോക്കിനെ നിയമവിരുദ്ധമായ ഉള്ളടക്കം നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്ന ആര്‍ക്കും നിയമവിരുദ്ധമായ ഉള്ളടക്കം അപ്ലോഡ് ചെയ്യുമ്പോഴുള്ള അതേ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
