image

20 Dec 2025 4:47 PM IST

Technology

Xiaomi-17-Ultra Launch:ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് സൂചന

MyFin Desk

Xiaomi-17-Ultra Launch:ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് സൂചന
X

Summary

ലെയ്ക കാമറ സജ്ജീകരണമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത


പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസിലെ പുതിയ ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ലെയ്ക കാമറ സജ്ജീകരണമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

കൃത്യമായ തീയതി കമ്പനി പുറത്ത് വിട്ടില്ലെങ്കിലും ഡിസംബര്‍ 22 നും 27 നും ഇടയില്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ഇമേജിങ് പങ്കാളിത്തത്തെ അപ്‌ഗ്രേഡ് ചെയ്ത ശേഷമുള്ള ഷവോമിയുടെയും ലെയ്കയുടെയും ആദ്യ ഫോണായിരിക്കാം ഇത്.

ഫോണിന്റെ രൂപകല്‍പ്പന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിന്‍ പാനലിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള പിന്‍ കാമറ മൊഡ്യൂളുള്ള ഹാന്‍ഡ്സെറ്റ് ആയിരിക്കാം ഇത്. പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ ആയിരിക്കാം ഫോണിന്റെ പ്രത്യേകത. പുനര്‍രൂപകല്‍പ്പന ചെയ്ത ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡ് ആയിരിക്കാം ഫോണിന്റെ മറ്റൊരു സവിശേഷത.

ഫോണിന്റെ മുന്‍ഗാമിയായ ഷവോമി 15 അള്‍ട്രായ്ക്ക് സമാനമായ വിലയായിരിക്കാം ഇതിനെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 78,000 രൂപയായിരിക്കാം പ്രാരംഭ വില. 16 ജിബി റാം + 1 ടിബി സ്റ്റോറേജ് ഓപ്ഷന് ഏകദേശം 93,000 രൂപയായിരിക്കാം പ്രാരംഭ വില.

ക്വാല്‍കോമിന്റെ ഫ്‌ലാഗ്ഷിപ്പ് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് ഫോണിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 3nm പ്രോസസ്സിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 200-മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറയും 50-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറയും ജോടിയാക്കിയ 50 മെഗാപിക്‌സല്‍ പ്രധാന പിന്‍ കാമറയും ഫോണില്‍ ഉണ്ടാവുമെന്ന് കരുതുന്നു.