16 Dec 2025 2:34 PM IST
Redmi Note 15 series India Launch: 20000 രൂപ റേഞ്ചിലെ തകർപ്പൻ ഫോൺ; റെഡ്മി നോട്ട് 15 സീരീസ് ഉടൻ ഇന്ത്യയിലേക്ക്
MyFin Desk
Summary
2026 ജനുവരി ആറിന് ഫോണ്‍ എത്തുമെന്നാണ് സൂചനകൾ
കിടിലൻ ഫീച്ചറുകളോട് കൂടിയ ബജറ്റ് ഫ്രണ്ട്ലി ഫോണുമായി റെഡ്മി. റെഡ്മിയുടെ നോട്ട് 15 സീരീസ് ഉടൻ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് ഷാവോമി. മിഡ്റേഞ്ച് വിഭാഗത്തില്‍പെട്ട സ്മാര്‍ട്ഫോൺ പുറത്തിറക്കുന്ന തീയതി വ്യക്തമല്ല എങ്കിലും 2026 ജനുവരി ആറിന് ഫോണ്‍ എത്തുമെന്നാണ് സൂചനകൾ . റെഡ്മി ഇന്ത്യ പേജില്‍ പങ്കുവെച്ച ടീസര്‍ നല്കുന്ന വിവരം അനുസരിച്ച് റെഡ്മി നോട്ട് 15 5ജി 108 എംപി മെഗാപിക്സല്‍ എഡിഷന് ആയിരിക്കും സീരിസിലെ ബേസ് മോഡല്‍.
ഈ ഫോണ്‍ അവതരിപ്പിച്ചതിന് ശേഷമായിരിക്കും നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് ഫോണുകള്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. റെഡ്മി നോട്ട് 15 ല്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കുമെന്നാണ് പ്രതീക്ഷ. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനറും ഫോണിലുണ്ടാകും.
മത്സരവുമായി വൺപ്ലസ്, റെഡ്മി
റെഡ്മി നോട്ട് 15 ന് 20000 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് നോര്‍ഡ് സിഇ 5, ഇന്‍ഫിനിക്സ് ജിടി 30, റിയല്‍മി പി4 എന്നിവയായിരിക്കും വിപണിയിലെ എതിരാളികള്‍.റെഡ്മി നോട്ട് 15 നുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. കനം കുറഞ്ഞ ഫോണ്‍ എന്ന നിലയിലാവും ഫോണ്‍ വിപണിയിൽ ശ്രദ്ധയമാകുക.
ഫോണിന്റെ ഇന്ത്യന്‍ പതിപ്പിന് ഐപി 68 റേറ്റിങ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ക്യാമറയായിരിക്കും മറ്റൊരാകര്‍ഷണം. 108 എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയായിരിക്കും റിയര്‍ ക്യാമറയില്‍. 20 എംപി സെല്‍ഫി ക്യാമറയും ഫോണില്‍ പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
