image

23 Oct 2025 8:15 PM IST

Technology

സോഹോ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തേക്ക്

MyFin Desk

സോഹോ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തേക്ക്
X

Summary

ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും വെല്ലുവിളി


ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും വെല്ലുവിളി ഉയര്‍ത്തി ഇന്ത്യന്‍ ടെക് ലോകത്തെ ശ്രദ്ധേയമായ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തേക്ക് കടക്കുന്നു. സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള 'സോഹോ പേ' എന്ന മൊബൈല്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായി പണം അയക്കാനും സ്വീകരിക്കാനും തടസമില്ലാതെ ഇടപാടുകള്‍ നടത്താനും പുത്തന്‍ പ്ലാറ്റ്‌ഫോം വഴിയൊരുക്കും.

ഇതിനോടകം തന്നെ സംരംഭകര്‍ക്കു വേണ്ടി പിഒഎസ് ഉപകരണങ്ങളും ക്യുആര്‍ കോഡ് ഡിവൈസുകളും, പേഔട്ട് സൗകര്യങ്ങളും സോഹോ പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ആപ്പായും മെസേജിങ് പ്ലാറ്റ്ഫോമായ അറട്ടൈയിലും സോഹോ പേ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് അറട്ടൈയിലെ അവരുടെ ചാറ്റ് ഇന്റര്‍ഫേസ് വിടാതെ തന്നെ ഇടപാടുകള്‍ നടത്താനാകും.

നിലവിലുള്ള അക്കൗണ്ടിങ്, ഇന്‍വോയ്സിങ് പോലുള്ള സോഹോയുടെ ബിസിനസ് ആപ്ലിക്കേഷനുകളുമായി സോഹോ പേയ്മെന്റ്സ് പൂര്‍ണമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് വ്യാപാരികള്‍ക്ക് ബില്ലിങ്, പണമിടപാട്, അക്കൗണ്ടിങ് എന്നിവ ഒരേ പ്ലാറ്റ്ഫോമില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും.