24 Jun 2022 5:22 AM IST
Summary
ഡെല്‍ഹി: കടക്കെണിയിലായ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രൊമോട്ടര്‍ ഗ്രൂപ്പായ വോഡഫോണില്‍ നിന്ന് 436 കോടി രൂപ സമാഹരിക്കാന്‍ ജൂലൈ 15 ന് നടക്കുന്ന പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. വോഡഫോണ്‍ ഐഡിയ (VIL) പ്രൊമോട്ടര്‍മാരായ വോഡഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും കമ്പനിയില്‍ 74.99 ശതമാനം ഓഹരികള്‍ സംയുക്തമായി കൈവശം വച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള 42,76,56,421 ഓഹരികള്‍ വരെ ഒന്നോ അതിലധികമോ വിഹിതങ്ങളായി ഓഫര്‍ ചെയ്യാനും ഇഷ്യു ചെയ്യാനും […]
ഡെല്‍ഹി: കടക്കെണിയിലായ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രൊമോട്ടര്‍ ഗ്രൂപ്പായ വോഡഫോണില്‍ നിന്ന് 436 കോടി രൂപ സമാഹരിക്കാന്‍ ജൂലൈ 15 ന് നടക്കുന്ന പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. വോഡഫോണ്‍ ഐഡിയ (VIL) പ്രൊമോട്ടര്‍മാരായ വോഡഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും കമ്പനിയില്‍ 74.99 ശതമാനം ഓഹരികള്‍ സംയുക്തമായി കൈവശം വച്ചിട്ടുണ്ട്.
10 രൂപ മുഖവിലയുള്ള 42,76,56,421 ഓഹരികള്‍ വരെ ഒന്നോ അതിലധികമോ വിഹിതങ്ങളായി ഓഫര്‍ ചെയ്യാനും ഇഷ്യു ചെയ്യാനും അനുവദിക്കാനും കമ്പനിയിലെ അംഗങ്ങളുടെ സമ്മതം ലഭിച്ചു. കമ്പനിയുടെ ഒരു ഓഹരിക്ക് 10.20 രൂപ നിരക്കില്‍ 436.21 കോടി രൂപ വരെ പണമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. യൂണിറ്റ് വിലയായ 10.2 രൂപ നിരക്കില്‍ വാറന്റുകള്‍ പുറപ്പെടുവിച്ച് 436.21 കോടി രൂപ സമാഹരിക്കാന്‍ കമ്പനി തീരുമാനിച്ചേക്കാം. 2022 മാര്‍ച്ച് 31 വരെ, ഗ്രൂപ്പിന്റെ മൊത്തം കടം (പലിശയും കുടിശ്ശികയും ഉള്‍പ്പെടെ) 1,97,878.2 കോടി രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
