image

23 May 2022 5:43 AM IST

News

എയർ ഏഷ്യ ലഗേജ് ഫീസ് കുറച്ചു

MyFin Desk

എയർ ഏഷ്യ ലഗേജ് ഫീസ് കുറച്ചു
X

Summary

എയര്‍ ഏഷ്യ സര്‍വീസുകളില്‍ നിന്ന് അന്തര്‍ദേശീയ യാത്രകളിലേക്ക് കണക്ട് ചെയ്യുന്ന യാത്രക്കാര്‍ക്ക് ജൂണ്‍ 30 വരെ അധിക ലഗേജ് ഫീസില്‍ 50% കിഴിവ് നല്‍കും. അധിക ലഗേജിന് കിലോയ്ക്ക് 100 രൂപ കിഴിവില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. നിലവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ കിലോയ്ക്ക് 450 രൂപയും എയര്‍പോര്‍ട്ടില്‍ നിന്ന് ബുക്ക് ചെയ്താല്‍ 500 രൂപയുമാണ് ഈടാക്കുക. ആഭ്യന്തര വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇങ്ങനെ ഡിസ്‌കൗണ്ട് പ്രകാരം ബുക്ക് ചെയ്യാം. എയര്‍ ഏഷ്യ […]


എയര്‍ ഏഷ്യ സര്‍വീസുകളില്‍ നിന്ന് അന്തര്‍ദേശീയ യാത്രകളിലേക്ക് കണക്ട് ചെയ്യുന്ന യാത്രക്കാര്‍ക്ക് ജൂണ്‍ 30 വരെ അധിക ലഗേജ് ഫീസില്‍ 50% കിഴിവ് നല്‍കും. അധിക ലഗേജിന് കിലോയ്ക്ക് 100 രൂപ കിഴിവില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

നിലവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ കിലോയ്ക്ക് 450 രൂപയും എയര്‍പോര്‍ട്ടില്‍ നിന്ന് ബുക്ക് ചെയ്താല്‍ 500 രൂപയുമാണ് ഈടാക്കുക. ആഭ്യന്തര വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇങ്ങനെ ഡിസ്‌കൗണ്ട് പ്രകാരം ബുക്ക് ചെയ്യാം.

എയര്‍ ഏഷ്യ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൂടുതല്‍ ഓഹരിയുള്ള വിമാനകമ്പനിയാണ്. 83 ശതമാനം ഓഹരികള്‍ ടാറ്റിയുടെ കൈവശവും ബാക്കി മല്യേഷന്‍ കമ്പനിയായ എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ കൈകളിലുമാണ്.