image

13 May 2022 11:33 AM IST

Banking

ഉജ്ജീവന്‍ ബാങ്കിന് നാലാംപാദത്തില്‍ 7% നഷ്ടം

MyFin Desk

ഉജ്ജീവന്‍ ബാങ്കിന് നാലാംപാദത്തില്‍ 7% നഷ്ടം
X

Summary

ഡെല്‍ഹി: നാലാം പാദത്തില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായം ഏഴ് ശതമാനം ഇടിഞ്ഞ്  126.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 136 കോടി രൂപ അറ്റാദായം നേടിയിരുന്നു. നാലാം പാദത്തിലെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 735 കോടിയില്‍ നിന്ന് 920 കോടി രൂപയായി വര്‍ധിച്ചു. മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ജനുവരി-മാര്‍ച്ച് പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 7.34 ശതമാനമായി കുറഞ്ഞു.  അറ്റ നിഷ്‌ക്രിയ ആസ്ത കഴിഞ്ഞ […]


ഡെല്‍ഹി: നാലാം പാദത്തില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായം ഏഴ് ശതമാനം ഇടിഞ്ഞ് 126.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 136 കോടി രൂപ അറ്റാദായം നേടിയിരുന്നു. നാലാം പാദത്തിലെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 735 കോടിയില്‍ നിന്ന് 920 കോടി രൂപയായി വര്‍ധിച്ചു. മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ജനുവരി-മാര്‍ച്ച് പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 7.34 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്ത കഴിഞ്ഞ വര്‍ഷത്തെ 2.9 ശതമാനത്തില്‍ നിന്ന് 0.61 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ മൂലധന ക്ഷമത അനുപാതം 19 ശതമാനവും ടിയര്‍-1 മൂലധനം 17.7 ശതമാനവുമാണ്.