'18 വേണ്ട, കീടനാശിനികളുടെ ജിഎസ്ടി 5 ശതമാനമായി കുറയ്ക്കണം'

ഡെല്‍ഹി: കീടനാശിനികളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിലെ 18 ല്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ച്കൊണ്ട് കാര്‍ഷിക-രാസ മേഖലയില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് ധനുക അഗ്രിടെക് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ ജി അഗര്‍വാള്‍ ആവശ്യപ്പെട്ടു. വിത്ത്, രാസവളങ്ങള്‍ തുടങ്ങിയ മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. അഗ്രോ കെമിക്കല്‍സ് മേഖലയെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണമെന്നും, അന്താരാഷ്ട്ര ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും അഗര്‍വാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഗ്രോകെമിക്കല്‍ ഫോര്‍മുലേഷനുകളുടെ ഇറക്കുമതി […]

Update: 2022-06-22 23:48 GMT

ഡെല്‍ഹി: കീടനാശിനികളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിലെ 18 ല്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ച്കൊണ്ട് കാര്‍ഷിക-രാസ മേഖലയില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് ധനുക അഗ്രിടെക് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ ജി അഗര്‍വാള്‍ ആവശ്യപ്പെട്ടു. വിത്ത്, രാസവളങ്ങള്‍ തുടങ്ങിയ മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. അഗ്രോ കെമിക്കല്‍സ് മേഖലയെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണമെന്നും, അന്താരാഷ്ട്ര ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും അഗര്‍വാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അഗ്രോകെമിക്കല്‍ ഫോര്‍മുലേഷനുകളുടെ ഇറക്കുമതി തീരുവ നിലവിലെ 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം മൂലം നേരിടുന്ന വിളനാശം കുറയ്ക്കുന്നതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ പുതിയ കീടനാശിനി സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യാജ കീടനാശിനികളുടെ വില്‍പ്പനയ്‌ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം.

നിയന്ത്രണ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതിന്റെയും നൂതന തന്മാത്രകളുടെ രജിസ്ട്രേഷന്‍ പ്രക്രിയയും എന്‍എബിഎല്‍ അംഗീകൃത ലാബുകള്‍ കീടനാശിനി സാമ്പിളുകളുടെ പരിശോധനയും ശക്തമാക്കേണ്ടതിന്റെയും ആവശ്യത്തെപറ്റി ഫിക്കി വിള സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ അഗര്‍വാള്‍ പറഞ്ഞു.

Tags:    

Similar News