എല്‍ഐസി ഐപിഒ: ഏഴ് ശതമാനം ഓഹരികൾ വിറ്റഴിച്ചേക്കും

ഡെല്‍ഹി : പോയ സാമ്പത്തിക വര്‍ഷം നടത്താനിരുന്ന എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) മേയിൽ നടത്തിയേക്കും. ഐപിഒ വഴി വിറ്റഴിക്കാനുദ്ദേശിക്കുന്ന ഓഹരികൾ ഏഴ് ശതമാനമായി ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഐപിഒയിലൂടെ 78,000 കോടിയുടെ ഓഹരികള്‍ (ആകെ ഓഹരിയുടെ 5 ശതമാനം) വിറ്റഴിക്കുവാനാണ് എല്‍ഐസി ആദ്യം തീരുമാനമെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 60,000 കോടി രൂപ സമാഹരിക്കുക എന്ന ചുവടുവെപ്പിലേക്ക് കടക്കും […]

Update: 2022-04-05 07:37 GMT

ഡെല്‍ഹി : പോയ സാമ്പത്തിക വര്‍ഷം നടത്താനിരുന്ന എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) മേയിൽ നടത്തിയേക്കും. ഐപിഒ വഴി...

ഡെല്‍ഹി : പോയ സാമ്പത്തിക വര്‍ഷം നടത്താനിരുന്ന എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) മേയിൽ നടത്തിയേക്കും. ഐപിഒ വഴി വിറ്റഴിക്കാനുദ്ദേശിക്കുന്ന ഓഹരികൾ ഏഴ് ശതമാനമായി ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്.

ഐപിഒയിലൂടെ 78,000 കോടിയുടെ ഓഹരികള്‍ (ആകെ ഓഹരിയുടെ 5 ശതമാനം) വിറ്റഴിക്കുവാനാണ് എല്‍ഐസി ആദ്യം തീരുമാനമെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 60,000 കോടി രൂപ സമാഹരിക്കുക എന്ന ചുവടുവെപ്പിലേക്ക് കടക്കും മുന്‍പേ റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിപണിയെ അസ്ഥിരപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് ഐപിഒ നീട്ടി വെച്ചത്. സെബിയില്‍ നിന്നും ലഭിച്ച അനുമതി പ്രകാരം ഐപിഒ നടത്താന്‍ മെയ് 12 വരെ എല്‍ഐസിയ്ക്ക് സമയമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഒ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന തുക ലഭിച്ചേക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടതിനാലാകും വില്‍ക്കാനുദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണം കൂട്ടാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നത്. 60,000 കോടിയ്ക്കും 70,000 കോടിയ്ക്കും ഇടയില്‍ സമാഹരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

Tags:    

Similar News