സലില്‍ പരേഖിനെ ഇന്‍ഫോസിസ് സിഇഒ ആയി വീണ്ടും നിയമിച്ചു

ബെംഗലൂരു: സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്നും ഇതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് ഇറക്കിയ അറിയിപ്പിലുണ്ട്. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ 'വിപുലമായ ഓഹരി ഉടമ പദ്ധതി-2019' പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമിറ്റിയുടെ (എന്‍ആര്‍സി) ശുപാര്‍ശകള്‍ കണക്കിലെടുത്ത് ശനിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിംഗില്‍ […]

Update: 2022-05-22 06:39 GMT

ബെംഗലൂരു: സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്നും ഇതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് ഇറക്കിയ അറിയിപ്പിലുണ്ട്. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ 'വിപുലമായ ഓഹരി ഉടമ പദ്ധതി-2019' പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമിറ്റിയുടെ (എന്‍ആര്‍സി) ശുപാര്‍ശകള്‍ കണക്കിലെടുത്ത് ശനിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ ഒരു അംഗവുമായും സലില്‍ പരേഖിന് ബന്ധമില്ലെന്നും, ഓഹരി വിപണികള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍കുലറുകള്‍ ഉള്‍പ്പടെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ചീഫ് എക്‌സിക്യൂടീവ് ഓഫീസറായും മാനജിംഗ് ഡയറക്ടറായും പുനര്‍നിയമിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും, ഏറ്റെടുക്കലുകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിലും കഴിവു തെളിയിച്ച വ്യക്തിയാണദ്ദേഹം. ഐടി സേവന വ്യവസായത്തില്‍ 30 വര്‍ഷത്തിലേറെ അനുഭവസമ്പത്തുമുണ്ട്.

Tags:    

Similar News