പ്രവാസികൾക്ക് ആശ്വാസം: കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു

Update: 2025-04-28 09:52 GMT

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വേനലവധിക്കാലത്ത് നാല്‍പതിനായിരം രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് പതിനയ്യായിരം രൂപയ്ക്ക് അടുത്തായി കുറച്ചു.

ജൂണ്‍ 16 മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും ദമാമിലേക്ക് സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇന്‍ഡിഗോ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയുമെന്നാണ് സൂചന.  തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. ബുധന്‍,വ്യാഴം,ശനി ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍-ദമാം സര്‍വീസ്. ഇതോടെ ആഴ്ചയിൽ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് ഉണ്ടാകും.

Tags:    

Similar News