തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; നില മെച്ചപ്പെടുത്തി എൻഡിഎ
തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റവുമായി യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റവുമായി യുഡിഎഫ്. ഒപ്പം കേരളത്തിൽ വേരുറപ്പിക്കാനുള്ള എൻഡിഎയുടെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങുന്നതിൻ്റെ സൂചനകളും. മിക്ക ഇടങ്ങളിലും കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ വലത് ആധിപത്യം. യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ എൻഡിഎ നില മെച്ചപ്പെടുത്തുന്നു
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ തരംഗം
തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് എൻഡിഎ കാഴ്ച വെച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 51 സീറ്റുകളാണ് അധികാരം പിടിക്കാൻ വേണ്ടതെങ്കിൽ ഭൂരിപക്ഷം സീറ്റുകളും നേടിയിരിക്കുകയാണ്. 48 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20 സീറ്റുകളും എൽഡിഎഫ് 27 സീറ്റുകളും നേടി.