കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിലേക്ക്

പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

Update: 2025-11-27 05:00 GMT

കൊച്ചി മെട്രോ മൂന്നാം ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശങ്ങളിലെ മണ്ണ് പരിശോധനയ്ക്കും ഭൂപ്രകൃതി സര്‍വേയ്ക്കുമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നത് ആരംഭിച്ചു. കൊച്ചി വിമാനത്താവളം വഴി ആലുവ മുതല്‍ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് ഇതിൻ്റെ ചുമതല.

സര്‍വേ നടപടികള്‍ക്കായി 1.3 കോടി രൂപയുടെ കരാര്‍ ഏപ്രില്‍ മാസമാണ് ഹരിയാന ആസ്ഥാനമായുള്ള സ്ഥാപനത്തിന് കെഎംആര്‍എല്‍ നല്‍കിയത്. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി അടയാളപ്പെടുത്തല്‍ താല്‍ക്കാലികമാണെന്നും സര്‍വേ പൂര്‍ത്തിയായാല്‍ ഇവ നീക്കം ചെയ്യുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും ആശയങ്ങളും തേടുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റ പറഞ്ഞു.

Tags:    

Similar News