ആരോഗ്യ മേഖലയില്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് അവസരങ്ങളേറുന്നു: സന്ധു

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി തടയുന്നതില്‍ ഇന്ത്യ-യുഎസ് ബന്ധം നിര്‍ണ്ണായകമായ പങ്കു വഹിച്ചുവെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരോഗ്യമേഖലയില്‍ ഉഭയകക്ഷി സഹകരണത്തിന് വിപുലമായ അവസരങ്ങള്‍ ഉണ്ടെന്നും അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു. കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് യുഎസ് സ്ഥാപനങ്ങളും ഇന്ത്യന്‍ വാക്‌സിന്‍ കമ്പനികളും സഹകരിക്കുന്നുണ്ടെന്നും ദി ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ വന്‍തോതില്‍ സ്വാഗതം ചെയ്തു. ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍, ഇന്ത്യയുടെ ബയോളജിക്കല്‍ ഇയുമായി […]

Update: 2022-03-07 01:37 GMT

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി തടയുന്നതില്‍ ഇന്ത്യ-യുഎസ് ബന്ധം നിര്‍ണ്ണായകമായ പങ്കു വഹിച്ചുവെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരോഗ്യമേഖലയില്‍ ഉഭയകക്ഷി സഹകരണത്തിന് വിപുലമായ അവസരങ്ങള്‍ ഉണ്ടെന്നും അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു.

കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് യുഎസ് സ്ഥാപനങ്ങളും ഇന്ത്യന്‍ വാക്‌സിന്‍ കമ്പനികളും സഹകരിക്കുന്നുണ്ടെന്നും ദി ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ വന്‍തോതില്‍ സ്വാഗതം ചെയ്തു.

ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍, ഇന്ത്യയുടെ ബയോളജിക്കല്‍ ഇയുമായി കോര്‍ബെവാക്‌സ് വാക്‌സിനില്‍ സഹകരിച്ചിരുന്നു. പീറ്റര്‍ ഹോട്ടെസിന്റെയും എലീന ബോട്ടാസിയുടെയും നേതൃത്വത്തിലുള്ള കോര്‍ബെവാക്‌സ് ചെലവ് കുറഞ്ഞതും പേറ്റന്റ് രഹിതവുമാണ്. ഇത് അടിയന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ അംഗീകാരം നേടിയിട്ടുണ്ട്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും മേരിലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവാവാക്‌സും ചേര്‍ന്ന് കോവാവാക്‌സ് നിര്‍മ്മിച്ചു. ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഏറ്റവും വലിയ മെഡിക്കല്‍ സെന്ററുകളില്‍ ഒന്നായ ഹൂസ്റ്റണ്‍ വിവിധ മോഡുകളില്‍ ഇന്ത്യന്‍ കമ്പനികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദകരില്‍ ഒന്നാണ് ഇന്ത്യ. കൂടാതെ ഏറ്റവും വലിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കംപ്ലയന്റ് ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റുകളുമുണ്ട്.

2021 ജനുവരിയില്‍ വാക്‌സിന്‍ മൈത്രി പ്രോഗ്രാം ആരംഭിച്ചതു മുതല്‍ ഡിസംബര്‍ 15 വരെ വാണിജ്യ കയറ്റുമതി അല്ലെങ്കില്‍ കോവാക്‌സ് വഴി 94 രാജ്യങ്ങള്‍ക്കും രണ്ട് ഐക്യരാഷ്ട്ര സംഘടനകള്‍ക്കും ഗ്രാന്റായി ഇന്ത്യ 983.068 ലക്ഷം ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

 

Tags:    

Similar News