സോഷ്യല്‍ ആല്‍ഫയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് ടാറ്റ പവര്‍
ഡെല്‍ഹി: വായു മലിനീകരണം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി വികസിപ്പിക്കാനായി സോഷ്യല്‍ ആല്‍ഫയുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ച് ടാറ്റ പവര്‍. വ്യാവസായിക സ്രോതസ്സുകളില്‍ നിന്നുള്ള വായു മലിനീകരണം പരിഹരിക്കാനായി 'നെറ്റ്-സീറോ ഇന്‍ഡസ്ട്രി ആക്‌സിലറേറ്റര്‍' എന്ന പദ്ധതി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ പവര്‍ ചൊവ്വാഴ്ച അറിയിച്ചു. 'ആക്‌സിലറേറ്റര്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. കൂടാതെ വ്യാവസായിക സ്രോതസ്സുകളിലെ നിന്നുള്ള വായു മലിനീകരണം കുറയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇന്ത്യയിലെ ചില പ്രമുഖ വ്യവസായ കമ്പനികളുമായി സഹകരിച്ച് […]
ഡെല്‍ഹി: വായു മലിനീകരണം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി വികസിപ്പിക്കാനായി സോഷ്യല്‍ ആല്‍ഫയുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ച് ടാറ്റ പവര്‍. വ്യാവസായിക സ്രോതസ്സുകളില്‍ നിന്നുള്ള വായു മലിനീകരണം പരിഹരിക്കാനായി 'നെറ്റ്-സീറോ ഇന്‍ഡസ്ട്രി ആക്‌സിലറേറ്റര്‍' എന്ന പദ്ധതി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ പവര്‍ ചൊവ്വാഴ്ച അറിയിച്ചു.
'ആക്‌സിലറേറ്റര്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. കൂടാതെ വ്യാവസായിക സ്രോതസ്സുകളിലെ നിന്നുള്ള വായു മലിനീകരണം കുറയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇന്ത്യയിലെ ചില പ്രമുഖ വ്യവസായ കമ്പനികളുമായി സഹകരിച്ച് ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കാനും പദ്ധതിയുണ്ട്, ടാറ്റ പവര്‍ അറിയിച്ചു.