അടിസ്ഥാന പദ്ധതികളുടെ അധികച്ചെലവ് 4.66 ലക്ഷം കോടി 

 അടിസ്ഥാന സൗകര്യ മേഖലയിലെ 150 കോടി രൂപയോളം നിക്ഷേപം വരുന്ന 384 പദ്ധതികള്‍ക്ക് 4.66 ലക്ഷം കോടി രൂപയോളം അധികചെലവ് എന്ന് റിപ്പോര്‍ട്ട്. നൂറ്റിയമ്പത് കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നിരീക്ഷിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,514 പദ്ധതികളില്‍ 384 എണ്ണം ചെലവ് കവിയുകയും 713 പദ്ധതികള്‍ വൈകുകയും ചെയ്തുവെന്നാണ് പറയുന്നത്. '1,514 പ്രോജക്ടുകളുടെ മൊത്തം യഥാര്‍ത്ഥ ചെലവ് 21,21,471.79 കോടി രൂപയായിരുന്നു, എന്നാല്‍ […]

Update: 2022-07-31 03:12 GMT
അടിസ്ഥാന സൗകര്യ മേഖലയിലെ 150 കോടി രൂപയോളം നിക്ഷേപം വരുന്ന 384 പദ്ധതികള്‍ക്ക് 4.66 ലക്ഷം കോടി രൂപയോളം അധികചെലവ് എന്ന് റിപ്പോര്‍ട്ട്. നൂറ്റിയമ്പത് കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നിരീക്ഷിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,514 പദ്ധതികളില്‍ 384 എണ്ണം ചെലവ് കവിയുകയും 713 പദ്ധതികള്‍ വൈകുകയും ചെയ്തുവെന്നാണ് പറയുന്നത്.
'1,514 പ്രോജക്ടുകളുടെ മൊത്തം യഥാര്‍ത്ഥ ചെലവ് 21,21,471.79 കോടി രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവയുടെ പൂര്‍ത്തീകരണത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 25,87,946.13 കോടി രൂപയുടേതാണ്. ഇത് മൊത്തത്തിലുള്ള ചെലവിന്റെ 4,66,474.34 കോടി രൂപ (21.99 ശതമാനം) കവിഞ്ഞു. 2022 ജൂണിലെ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കാണിത്. 2022 ജൂണ്‍ വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 13,30,885.21 കോടി രൂപയാണ്. ഇത് പദ്ധതികളുടെ പ്രതീക്ഷിക്കുന്ന ചെലവിന്റെ 51.43 ശതമാനമാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ കാലതാമസം കണക്കാക്കിയാല്‍, കാലതാമസം നേരിടുന്ന പദ്ധതികളുടെ എണ്ണം 552 ആയി കുറയും. കൂടാതെ, 523 പ്രോജക്ടുകളുടെ കമ്മീഷന്‍ ചെയ്യുന്ന വര്‍ഷമോ താല്‍ക്കാലിക കാലയളവോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാലതാമസം നേരിട്ട 713 പദ്ധതികളില്‍ 123 എണ്ണം 1-12 മാസങ്ങളിലെ കാലതാമസവും, 122 എണ്ണം 13-24 മാസവും, 339 പദ്ധതികള്‍ 25-60 മാസവും, 129 പ്രോജക്ടുകള്‍ 61 മാസവും അതിനു മുകളിലും കാലതാമസം നേരിട്ടവയാണ്. കാലതാമസം നേരിടുന്ന ഈ 713 പ്രോജക്റ്റുകളിലെ ശരാശരി കാലതാമസം 42.13 മാസത്തിന്റേതാണ്.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, വനം, പാരിസ്ഥിതിക അനുമതികള്‍ ലഭിക്കുന്നതിനുള്ള കാലതാമസം, അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയുടെയും മറ്റും അഭാവം എന്നിവയാണ് വിവിധ പദ്ധതി നിര്‍വഹണ ഏജന്‍സികള്‍ പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നതിന്റെ കാരണങ്ങളായി പറയുന്നത്. പദ്ധതികള്‍ക്കായുള്ള ധനകാര്യ ടൈ-അപ്പിലെ കാലതാമസം, വിശദമായ എഞ്ചിനീയറിംഗ് പരിശോധന തീരുമാനത്തിലെത്തല്‍, പരിധിയിലെ മാറ്റം, ടെന്‍ഡറിംഗ്, ഓര്‍ഡറിംഗ്, ഉപകരണ വിതരണം, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ മറ്റ് കാരണങ്ങളായും ചൂണ്ടിക്കാട്ടുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസത്തിന് കോവിഡും കാരണമായിയെന്നും, സംസ്ഥാനം തിരിച്ചുള്ള ലോക്ക്ഡൗണുകളും തടസം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതി ഏജന്‍സികള്‍ പുതുക്കിയ ചെലവ് എസ്റ്റിമേറ്റുകളും പല പദ്ധതികളുടെയും കമ്മീഷന്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ് നിരീക്ഷിച്ച റിപ്പോര്‍ട്ട്, ഇത് സമയം, ചെലവ് എന്നിവയുടെ അധിക കണക്കുകള്‍ സൂചിപ്പിക്കുന്നത് കുറവാണെന്നും പറയുന്നു.
Tags:    

Similar News