വരുമാനമുണ്ടാക്കാന്‍ 33 ഹൈവേകള്‍ നോട്ടമിട്ട് ഹൈവേ അതോറിറ്റി

  • ലക്ഷ്യം 2741 കിലോമീറ്ററില്‍ നിന്നുള്ള നേട്ടം
  • ടിഒടി/ഇന്‍വിറ്റ് മോഡുകളിലൂടെയാണ് ധനസമ്പാദനം
  • തിരഞ്ഞെടുത്ത ഹൈവേകളും ധനസമ്പാദന രീതികളിലും മാറ്റം വരുത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്.

Update: 2024-04-19 07:21 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനസമ്പാദനത്തിനായി 33 ഹൈവേകള്‍ കണ്ടെത്തി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ടോള്‍ ഓപ്പറേറ്റിംഗ് ട്രാന്‍സ്ഫര്‍ (ടിഒടി), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്) മോഡുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷത്തില്‍ ധനസമ്പാദനത്തിനായി 2,741 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന 33 ഹൈവേകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ലക്‌നൗ-അലിഗഡ്, കാണ്‍പൂര്‍-അയോധ്യ-ഗൊരഖ്പൂര്‍, ഉത്തര്‍ പ്രദേശിലെ ബറേലി- സീതാ4പൂര്‍, ഗുരുഗ്രാം-കോട്പുട്‌ലി- ജയ്പൂര്‍ ബൈപാസ്, രാജസ്ഥാനിലെ ജയ്പൂര്‍-കിഷന്‍ഗഡ്, ഒഡീഷയിലെ പാനികൊയ്ലി-റിമുലി, തമിഴ്നാട്ടിലെ ചെന്നൈ ബൈപാസ്, ബിഹാറിലെ മുസാഫര്‍പൂര്‍-ദര്‍ഭംഗ-പൂര്‍ണിയ ഹൈവേ. എന്നിവയാണ് തിരിഞ്ഞെടുക്കപ്പെട്ടവ.

'ടിഒടി/ഇന്‍വിറ്റ് മോഡുകളിലൂടെയാണ് ധനസമ്പാദനം നടത്തുന്നത്. 2023-24ല്‍ 28,868 കോടി രൂപയുടെ ആസ്തി ധനസമ്പാദനത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ എന്‍എച്ച്എഐ 40,314 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. എന്‍എച്ച്എഐയുടെ ആസ്തി ധനസമ്പാദനം ഇതുവരെ ഒരു ലക്ഷം കോടി രൂപ കവിഞ്ഞിട്ടുണ്ട്. ഹൈവേ മന്ത്രാലയം 2022-23 ല്‍ വിവിധ ആസ്തി മോണിറ്റൈസേഷന്‍ വഴി 32,855 കോടി രൂപ സമാഹരിച്ചു.

നിലവില്‍, ഹൈവേ മന്ത്രാലയം ആസ്തികള്‍ മൂന്ന് രീതികളില്‍ ധനസമ്പാദനം ചെയ്യുന്നുണ്ട്. ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ടിഒടി) മോഡല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്), പ്രോജക്റ്റ് അധിഷ്ഠിത ധനസഹായം എന്നിവ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഹൈവേകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആസ്തികളില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നു. .

ഇന്‍വിറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ മാതൃകയിലുള്ള ഒന്നാണ്. നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുന്നതിനും ഒരു നിശ്ചിത കാലയളവില്‍ പണമൊഴുക്ക് നല്‍കുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.


Tags:    

Similar News