എഫ്എംസിജി മേഖലയുടെ ആകെ മൂല്യത്തില്‍ 11% വളര്‍ച്ച

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ രാജ്യത്തെ എഫ്എംസിജി മേഖലയുടെ ആകെ മൂല്യത്തില്‍ 10.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഡാറ്റാ അനലറ്റിക്‌സ് സ്ഥാപനമായ നീല്‍സണ്‍ ഐക്യു. ഉപഭോഗം വര്‍ധിച്ചതാണ് കമ്പനിയ്ക്ക് നേട്ടമായതെന്നും ഗ്രാമീണ മേഖലയിലെ ഭക്ഷ്യ-ഇതര ഉത്പന്നങ്ങളുടെ വില്‍പന കുറഞ്ഞെങ്കിലും അത് വളര്‍ച്ചയെ ബാധിച്ചില്ലെന്നും നീല്‍സണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആകെ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിരുന്നു. നഗര പ്രദേശങ്ങളിലെ വിപണിയില്‍ ഇക്കാലയളവില്‍ 0.6 ശതമാനം വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ഗ്രാമീണ മേഖലയിലെ വളര്‍ച്ച കുറഞ്ഞുവെന്നും വില്‍പന 2.4 ശതമാനം ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 […]

Update: 2022-08-03 08:05 GMT
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ രാജ്യത്തെ എഫ്എംസിജി മേഖലയുടെ ആകെ മൂല്യത്തില്‍ 10.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഡാറ്റാ അനലറ്റിക്‌സ് സ്ഥാപനമായ നീല്‍സണ്‍ ഐക്യു.
ഉപഭോഗം വര്‍ധിച്ചതാണ് കമ്പനിയ്ക്ക് നേട്ടമായതെന്നും ഗ്രാമീണ മേഖലയിലെ ഭക്ഷ്യ-ഇതര ഉത്പന്നങ്ങളുടെ വില്‍പന കുറഞ്ഞെങ്കിലും അത് വളര്‍ച്ചയെ ബാധിച്ചില്ലെന്നും നീല്‍സണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആകെ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിരുന്നു. നഗര പ്രദേശങ്ങളിലെ വിപണിയില്‍ ഇക്കാലയളവില്‍ 0.6 ശതമാനം വളര്‍ച്ചയാണുണ്ടായത്.
എന്നാല്‍ ഗ്രാമീണ മേഖലയിലെ വളര്‍ച്ച കുറഞ്ഞുവെന്നും വില്‍പന 2.4 ശതമാനം ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍, 100 കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട നിര്‍മ്മാതാക്കള്‍ മികച്ച വളര്‍ച്ച പ്രകടമാക്കി. ഇതിന് മുന്‍പുള്ള മൂന്നു പാദങ്ങളിലും ഇത്തരം കമ്പനികള്‍ തിരിച്ചടി നേരിട്ടിരുന്നു.
ചെറുകിട നിര്‍മ്മാതാക്കള്‍ നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 1.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രകടമാക്കുന്നതെന്നും ഭക്ഷ്യ വില്‍പനയിലുണ്ടായ വളര്‍ച്ചയാണ് ഇതിന് കാരണമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Similar News