സോളാർ കാലം കഴിയുന്നോ? സൗരോര്‍ജ്ജം കുറയുന്നതായി റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് പുനരുപയോഗ ഊര്‍ജ്ജമായ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഉത്പാദനവും, സൗരോര്‍ജ്ജവും പ്രതികൂല സാഹചര്യങ്ങള്‍ അഭമുഖീകരിക്കാന്‍ ഇടയുള്ളതായി പുതിയ പഠനം. പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കാലാനുസൃതമായി കാറ്റിന്റെ വേഗത ഉത്തരേന്ത്യയില്‍ കുറയാനും ദക്ഷിണേന്ത്യയില്‍ കൂടാനും സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാന സാഹചര്യത്തില്‍ ഒഡീഷയുടെ തെക്കന്‍ തീരവും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജത്തിന് നല്ല സാധ്യതകള്‍ കാണിക്കുന്നുണ്ടെന്നാണ് […]

Update: 2022-08-20 04:21 GMT
കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് പുനരുപയോഗ ഊര്‍ജ്ജമായ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഉത്പാദനവും, സൗരോര്‍ജ്ജവും പ്രതികൂല സാഹചര്യങ്ങള്‍ അഭമുഖീകരിക്കാന്‍ ഇടയുള്ളതായി പുതിയ പഠനം. പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കാലാനുസൃതമായി കാറ്റിന്റെ വേഗത ഉത്തരേന്ത്യയില്‍ കുറയാനും ദക്ഷിണേന്ത്യയില്‍ കൂടാനും സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാന സാഹചര്യത്തില്‍ ഒഡീഷയുടെ തെക്കന്‍ തീരവും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജത്തിന് നല്ല സാധ്യതകള്‍ കാണിക്കുന്നുണ്ടെന്നാണ് ഇതില്‍ പറയുന്നത്.
അതേസമയം ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും എല്ലാ സീസണുകളിലും സൗരവികിരണം കുറയുമെന്നാണ് സൗരോര്‍ജ്ജ മേഖലയെ കുറിച്ച് പഠനത്തില്‍ പ്രതിപാദിക്കുന്നത്. സൗരോര്‍ജ്ജ മേഖലയിലെ ഭാവി നിക്ഷേപങ്ങള്‍ക്ക്, മണ്‍സൂണിന് മുമ്പുള്ള മാസങ്ങളില്‍ മധ്യ, ദക്ഷിണ-മധ്യ ഇന്ത്യ പരിഗണിക്കണമെന്നും, കാരണം ഈ പ്രദേശങ്ങളില്‍ നഷ്ടം വളരെ കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ വ്യവസായം മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടണമെന്നും, നമ്മുടെ സാങ്കേതികവിദ്യകള്‍ വേഗതയില്‍ തുടരണ്ടേതുണ്ടെന്നും ഇത്തരം പ്രവചനങ്ങളെ വസ്തുതകളായിട്ടല്ല, സാധ്യതകളായി കണക്കാക്കണമെന്നും ഗവേഷകരിലൊരാളായ പാര്‍ത്ഥസാരഥി മുഖോപാധ്യായ പറഞ്ഞു.
ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്, അദാനി ഗ്രീന്‍ എനര്‍ജി, ഹിന്ദുസ്ഥാന്‍ പവര്‍ തുടങ്ങി നിരവധി മുന്‍നിര കമ്പനികള്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. മാത്രമല്ല, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കൂടുതല്‍ കമ്പനികള്‍ സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗ ഊര്‍ജ്ജ രംഗത്തേയ്ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Similar News