ലോക ഇവി ദിനത്തില്‍ ടിയാഗോയുടെ വൈദ്യുത മോഡൽ പ്രഖ്യാപിച്ച് ടാറ്റ

ഡെല്‍ഹി: ഇലക്ട്രിക്ക് മോഡലുകളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കവുമായി ടാറ്റാ മോട്ടോഴ്‌സ്. കമ്പനിയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഇലട്രിക്ക് വേര്‍ഷന്‍ ഇറക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നെക്സണിനും ടിഗോറിനും ശേഷം കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളിലെ മൂന്നാമത്തെ ഉല്‍പ്പന്നമായിരിക്കും ടിയാഗോ ഇവി. ഇന്ന് ലോക ഇവി (വൈദ്യുത വാഹന) ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെയാണ് കമ്പനിയുടെ പുത്തന്‍ ഇവി മോഡലിന്റെ […]

Update: 2022-09-09 05:58 GMT
ഡെല്‍ഹി: ഇലക്ട്രിക്ക് മോഡലുകളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കവുമായി ടാറ്റാ മോട്ടോഴ്‌സ്. കമ്പനിയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഇലട്രിക്ക് വേര്‍ഷന്‍ ഇറക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നെക്സണിനും ടിഗോറിനും ശേഷം കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളിലെ മൂന്നാമത്തെ ഉല്‍പ്പന്നമായിരിക്കും ടിയാഗോ ഇവി. ഇന്ന് ലോക ഇവി (വൈദ്യുത വാഹന) ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെയാണ് കമ്പനിയുടെ പുത്തന്‍ ഇവി മോഡലിന്റെ വിവരങ്ങളും കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.
മീഡിയം ഹെവി വാണിജ്യ വാഹന സെഗ്മെന്റില്‍ ഇന്ത്യയിലെ ആദ്യ സി.എന്‍.ജി ട്രക്ക് ടാറ്റാ മോട്ടോഴ്‌സ് ഏതാനും ദിവസം മുന്‍പ് പുറത്തിറക്കിയിരുന്നു. 28, 19 ടണ്‍ ശ്രേണിയിലാണ് പുതിയ രണ്ട് സി.എന്‍.ജി ട്രക്കുകള്‍ (സിഗ്ന 2818, സിഗ്ന 1918) ടാറ്റ അവതരിപ്പിച്ചത്. ഇതോടൊപ്പം ഇന്റര്‍മീഡിയേറ്റ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയില്‍ മൂന്ന് സി.എന്‍.ജി മോഡല്‍ ഉള്‍പ്പെടെ ടാറ്റ നിരയിലെ 14 ട്രക്കുകളും ടിപ്പറുകളും നവീകരിച്ച് കമ്പനി പുറത്തിറക്കി.
അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ട്രക്കുകളില്‍ ഉള്‍പ്പെടുത്തി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ടാറ്റ പുതിയ ട്രക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടു കൂടി കാറുകളിലേതിന് സമാനമായി കൂട്ടിയിടി ഒഴിവാക്കാനുള്ള കൊളിഷന്‍ മിറ്റിഗേഷന്‍ സിസ്റ്റം, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം, ടയര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ നൂതന സുരക്ഷാ സംവിധാനങ്ങള്‍ ട്രക്കുകളിലും അവതരിപ്പിക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു.
Tags:    

Similar News